മൗത്ത് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ കുടലിനെ മറന്നുപോകരുത്! ശ്രദ്ധിക്കാം

വായ്‌നാറ്റം ഒഴിവാക്കാന്‍ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാം

വായയുടെ സംരക്ഷണവും വൃത്തിയും ഉറപ്പാക്കുക നമ്മുടെ ആവശ്യമാണ്. വായ്‌നാറ്റം പോലുള്ള അവസ്ഥകള്‍ നമ്മളിലുണ്ടാക്കുന്ന ആത്മവിശ്വാസകുറവ് ചെറുതല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും ആശ്രയിക്കുന്നത് മൗത്ത് വാഷുകളെയാണ്. വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ ഇല്ലാതാക്കി വായ്ക്ക് ഫ്രഷ്‌നസ് നല്‍കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ ഉപയോഗത്തെ കുറിച്ച് ആരോഗ്യവിദഗ്ധര്‍ പ്രധാനപ്പെട്ട ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നതിന് പിന്നാലെ വായ്‌നാറ്റത്തിന് അറുതിവരുമെങ്കിലും ഇത് താത്കാലികമാണത്രേ. മാത്രമല്ല ഇവ നശിപ്പിക്കുന്ന ബാക്ടീരിയകളില്‍ നമുക്ക് ആവശ്യമുള്ള ബാക്ടീരിയകളും ഉള്‍പ്പെടുമെന്നത് അപകടകരമാണ്. വായിലുണ്ടാകുന്ന വൃത്തിയില്ലായ്മയെ തുടര്‍ന്ന് അണുബാധ ഉണ്ടാകുന്നതാണ് വായ്‌നാറ്റം ഉണ്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍ മൗത്ത് വാഷുകള്‍ മൂലം നശിക്കാനിടയാകുന്ന ഓറല്‍ മൈക്രോബയോം കുടിലന്റെ ആരോഗ്യത്തിനെ സ്വാധീനിക്കുന്നതാണ്. മാത്രമല്ല നിര്‍ജ്ജലീകരണവുമായി ബന്ധപ്പെട്ടും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു.

വായിലുള്ള ബാക്ടീരിയ, ഫംഗസ്, മൈക്രോപ്ലാസ്മ, പ്രോട്ടോസോവ, വൈറസ് എന്നിങ്ങനെയുള്ള സൂക്ഷ്മാണുക്കളാണ് ഓറല്‍ മൈക്രോബയോം. വായ ശുചിയാണെങ്കില്‍ ഇവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിര്‍ത്താനും കഴിയും. മൗത്ത് വാഷ് ഉപയോഗിക്കുന്നത് നിര്‍ത്തി പകരം ഓറല്‍ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കുന്ന ഓറല്‍ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് മികച്ച മാര്‍ഗം.

വായ്‌നാറ്റം ഒഴിവാക്കാന്‍ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാം. വെള്ളം കുടിക്കുന്നത് ഉമിനീര് ഉത്പാദനത്തെ വേഗത്തിലാക്കും. വായ കഴുകുന്നതും ഇതിനൊപ്പം ശീലിക്കാം. സ്ഥിരമായി

മൗത്ത് വാഷുകള്‍ ഓറല്‍ മൈക്രോബയോമിനെ ഇല്ലാതാക്കും. ഇവ ഇല്ലാതായാല്‍ കുടലിനെ ബാധിക്കും. കുടലിന്റെ ആരോഗ്യപ്രശ്‌നവും വായ്‌നാറ്റത്തിലേക്ക് നയിക്കാം. അതിനാല്‍ കുടലിനെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.

Content Highlights: using mouth wash may cause harm to intestine

To advertise here,contact us