ചര്മ്മത്തിലെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് കൈമുട്ടുകള് കാല്മുട്ടുകള് കൈവിരലിന്റെ ഭാഗങ്ങളാെക്കെ ഇരുണ്ടനിറത്തില് കാണാറുണ്ടോ? എന്നാല് ഈ ലക്ഷണങ്ങള് അങ്ങനെ വെറുതെ തള്ളിക്കളയാന് വരട്ടെ. കറുപ്പ് നിറം പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയൊക്കെ പ്രാരംഭ ഘട്ടത്തില് കണ്ടെത്താന് സഹായിക്കുന്നു. സാധാരണ മേശയിലോ കസേരകളിലോ കൈകള് വച്ച് ജോലിചെയ്യുമ്പോഴോ, വരണ്ട ചര്മ്മം, സൂര്യപ്രകാശമേല്ക്കല് എന്നീ കാരണങ്ങള് കൊണ്ടോ ഒക്കെ ചര്മ്മ ഭാഗങ്ങള്ക്ക് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. എന്നാല് ഇനി പറയുന്ന അവസ്ഥയിലാണ് ലക്ഷണങ്ങളെങ്കില് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ചര്മ്മത്തിന്റെ മടക്കുകളിലും കൈകാല് മുട്ടുകളിലും മറ്റും കറുപ്പ് നിറം ഉണ്ടാവുക, ഇവിടങ്ങളില് സ്പര്ശിക്കുമ്പോള് അല്പ്പം കട്ടിയുള്ളതായി തോന്നുന്ന ഒന്നിലധികം കുരുക്കള് ഉണ്ടാവുക. ഇവയൊക്കെ അകന്തോസിസ് നിഗ്രിക്കന്സ്( Acanthosis nigricans )എന്ന രോഗത്തിന്റെ സൂചനയാകാം. കഴുത്ത്, കക്ഷം, കൈകാല് മുട്ടുകള് തുടങ്ങിയ ശരീര മടക്കുകളില് അകന്തോസിസ് നിഗ്രിക്കന്സ് പ്രത്യക്ഷപ്പെടാറുണ്ട്. ഇത് വികസിക്കുമ്പോള് ഇന്സുലിന് പ്രതിരോധത്തിനെയും ബാധിക്കുന്നു. ഇത് ടൈപ്പ് -2 പ്രമേഹത്തിനും മെറ്റബോളിക് സിന്ഡ്രോമിനും കാരണമാകും. പ്രത്യേകിച്ച് വ്യക്തികള്ക്ക് അമിത ഭാരമുണ്ടെങ്കില്.
ശരീരത്തില് ഇന്സുലിന്റെ അളവ് വര്ധിക്കുകയും അത് പ്രീഡയബറ്റിസ് ആയി മാറുകയും ചെയ്യുമ്പോഴുണ്ടാകുന്ന ആദ്യ ദൃശ്യ ലക്ഷണങ്ങളില് ഒന്നാണ് കറുപ്പ് നിറം. 20നും 50 നും ഇടയില് പ്രായമുള്ളവരില് ശരീരഭാരം കൂടുന്നതനുസരിച്ച് കഴുത്തിലും കൈമുട്ടിലും ഇരുണ്ട വെല്വെറ്റ് പോലെയുള്ള പാടുകള് പ്രത്യക്ഷപ്പെടാറുണ്ട്. അമിത ഭാരമുള്ളവരില് മറ്റുള്ളവരെ അപേക്ഷിച്ച് സാധ്യത കൂടുതലുമാണ്. ഇത്തരക്കാരെ പഠനവിധേയമാക്കി പരീക്ഷണങ്ങള് നടത്തിയിട്ടുണ്ട്.
ചര്മ്മത്തിന്റെ മടക്കുകളില് കാണപ്പെടുന്ന കറുപ്പുനിറം വിറ്റാമിന് ബി 12 യുടെ കുറവ് മൂലമുണ്ടാകുന്ന ഹൈപ്പര് പിഗ്മെന്റേഷനെ ചൂണ്ടിക്കാട്ടുന്നു. വിറ്റാമിന് ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന ഹൈപ്പര്പിഗ്മെന്റേഷന് മുഖം, കൈപ്പത്തികള്, ശരീരത്തിലെ മടക്കുള്ള ഭാഗങ്ങള് എന്നിവിടങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്.
കറുപ്പുനിറം വേഗത്തില് പടരുക കട്ടിയുള്ളതായി മാറുക, ചൊറിച്ചില് ഉണ്ടാവുകയോ ചെയ്യുക.
ശരീരഭാരം കുറയുക, ബലഹീനത, ചര്മ്മത്തിന്റെ മടക്കുകളില് കറുത്ത പാട് , വയറുവേദന
അപൂര്വ്വം സന്ദര്ഭങ്ങളില് അഗാന്തസ്നിഗ്രിക്കന്സ് ആന്തരിക കാന്സറുകളുമായി, പ്രത്യേകിച്ച് ആമാശയത്തിലേയും മറ്റ് അവയവങ്ങളിലേയും കാന്സറുകളുമായി ബന്ധപ്പെട്ടിരിക്കാം.
Content Highlights :Is there black on the body parts? This small change in your skin could indicate a disease.