കഷണ്ടിക്ക് പരിഹാരം; പുതിയ മരുന്ന് ഉപയോഗിച്ചവരില്‍ മുടിവളര്‍ച്ച കണ്ടു

കഷണ്ടിക്ക് പ്രതിവിധി കണ്ടെത്തുന്നതില്‍ വഴിത്തിരിവ്

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ആ വാക്കുകള്‍ ഇനി മാറ്റിപറയേണ്ടിവരും. കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു എന്നൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. പുരുഷന്മാരില്‍ ഏറ്റവും സാധാരണായായി കാണപ്പെടുന്ന മുടികൊഴിച്ചിലാണ് ആന്‍ഡ്രോജനിക്അലോപ്പീസിയ എന്നറിയപ്പെടുന്ന കഷണ്ടി. മുടി ക്രമേണയായി കുറഞ്ഞ് വരിക, മുടിയുടെ കട്ടി കുറയുക, പിന്നീട് കഷണ്ടിയാവുക ഇതാണ് പുരുഷ കഷണ്ടിയുടെ ലക്ഷണങ്ങള്‍. കാലങ്ങളായി നിരവധി മരുന്നുകളും മറ്റും പുരുഷന്മാരുടെ കഷണ്ടി മാറ്റുമെന്ന് അവകാശപ്പെട്ടുകൊണ്ട് പലരും കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകാതെപോവുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ കണ്ടെത്തിയ മരുന്ന് പുരുഷന്മാരിലെ കഷണ്ടിക്ക് ഫലപ്രദമാകുമെന്ന് പറയുകയാണ് അയര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ മരുന്നുകമ്പനി. ഇവർ പുറത്തിറക്കിയ Clascoterone എന്ന മരുന്നിന്റെ ഫേസ് 3 ട്രെയലുകളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

1500 പുരുഷന്മാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ക്ലാസ്‌കോട്ടെറോണ്‍ മരുന്ന് ഫലപ്രദമായെന്നും ആദ്യ പരീക്ഷണത്തില്‍ 539 ശതമാനം ഫലം കാണിക്കുകയും മറ്റൊരു പരീക്ഷണത്തില്‍ 168 ശതമാനം ഫലം കാണിക്കുകയും ചെയ്തുവെന്നാണ് മരുന്ന് നിര്‍മ്മാതാക്കളായ കോസ്‌മോ പറയുന്നത്. 5 % മരുന്ന് രോഗികള്‍ക്ക് മികച്ച ചികിത്സയിലേക്കുള്ള വാതില്‍ തുറക്കുന്നു എന്ന് കമ്പനി അറിയിച്ചു. 2026-ഓടെ മരുന്ന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ആന്‍ഡ്രോജനിക് അലോപ്പീസിയ ചികിത്സിക്കാനുള്ള ആദ്യ മരുന്നായി Clascoterone മാറും. മുന്‍പ് മുഖക്കുരു പരിഹരിക്കാനുള്ള മരുന്ന് എന്ന രീതിയില്‍ 2020 ല്‍ ഈ മരുന്ന് അംഗീകാരം നേടിയിരുന്നു.

പുരുഷ കഷണ്ടി (ആന്‍ഡ്രോജനിക് അലോപ്പീസിയ) യുടെ ലക്ഷണങ്ങള്‍

  • ആദ്യഘട്ടത്തില്‍ മുടികൊഴിച്ചില്‍ കുറവാണെങ്കിലും ദൃശ്യമല്ല
  • രണ്ടാമത്തെ ഘട്ടത്തില്‍ മുടി കനം കുറഞ്ഞുപോകാന്‍ തുടങ്ങുന്നു
  • മൂന്നാമത്തെ ഘട്ടമെത്തുമ്പോള്‍ മുടികൊഴിച്ചില്‍ വര്‍ധിച്ച് മുന്‍ഭാഗത്ത് M അല്ലെങ്കില്‍ U ആകൃതി ഉണ്ടാക്കും
  • നാലാം ഘട്ടമെത്തുമ്പോള്‍ തലയുടെ മുകള്‍വശത്തുള്ള മുടികൊഴിയും
  • അഞ്ചാം ഘട്ടമാകുമ്പോള്‍ കഷണ്ടി രൂപപ്പെടാന്‍ തുടങ്ങും
  • അവസാന ഘട്ടമാകുമ്പോള്‍ മുടിയെല്ലാം കൊഴിഞ്ഞ് തലയുടെ വശങ്ങളില്‍ ഒരു നേര്‍ത്ത ബാന്‍ഡ് മാത്രം അവശേഷിക്കും.

Content Highlights :Breakthrough in finding a cure for baldness

To advertise here,contact us