ഭക്ഷണത്തിന് രുചി കൂട്ടാന് വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. എന്നാല് വെളുത്തുള്ളി ഒരു 'രുചി ബോംബ്' മാത്രമല്ല. ആരോഗ്യഗുണങ്ങളും ധാരാളമുണ്ട്. വെളുത്തുള്ളിയില് കൊളസ്ട്രോള് കുറയാന് സഹായിക്കുന്ന ഗുണങ്ങളുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എല്ലാദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോള് കുറയ്ക്കുമെന്നാണ് ചില പഠനങ്ങള് പറയുന്നത്. വെളുത്തുളളി രാവിലെ അടുപ്പില്വച്ച് ചുട്ടെടുത്ത് കഴിക്കുന്നത് കൊളസ്ട്രാള് കുറയാന് സഹായിക്കുമെന്ന് പറയപ്പെടുന്നു. ജേണല് ഓഫ് ഇന്റേണല് മെഡിസിനില് നടത്തിയ ഒരു ഗവേഷണം ഇക്കാര്യത്തില് ചില സാധ്യതകള് ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൊളസ്ട്രോള് കുറയാനുള്ള വീട്ടുവൈദ്യമായി ആളുകള് പണ്ടുമുതലേ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. എന്നാല് വെറുംവയറ്റില് ചുട്ട വെളുത്തുള്ളി കഴിക്കുന്നത് മുന്നോട്ടുള്ള ആരോഗ്യത്തില് നിങ്ങളെ സഹായിക്കുമോ എന്ന് അറിയാം. അതിന് ആദ്യം കൊളസ്ട്രോള് എന്താണെന്നും അത് എത്രതരം ഉണ്ടെന്നും അറിയണം.കൊളസ്ട്രോള് രക്തത്തിലൂടെ സഞ്ചരിക്കുന്നത് ലിപ്പോപ്രോട്ടീനുകള് എന്നറിയപ്പെടുന്ന കണികകളിലൂടെയാണ്. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകളെ LDL (മോശം കൊളസ്ട്രോള്) ആയി കണക്കാക്കുകയും ഹൃദയധമനികളില് തടസ്സങ്ങള് ഉണ്ടാകാനുള്ള സാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്ത്തനത്തെ തടസ്സപ്പെടുത്തുന്നു. അതേസമയം ഉയര്ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകളെ HDL (നല്ല കൊളസ്ട്രോള്) ആയി കണക്കാക്കുകയും അവ ഹൃദയധമനികളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ചുരുക്കിപ്പറഞ്ഞാല് വെളുത്തുള്ളി പതിവായി കഴിക്കുന്നത് എല്ഡിഎല് അല്ലെങ്കില് മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.
വെളുത്തുള്ളി ഔഷധഗുണങ്ങള്ക്ക് പേരുകേട്ടതാണെങ്കിലും വെറും വയറ്റില് വെളുത്തുള്ളി കഴിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി തെളിവില്ല. എന്നാല് ജേണല് ഓഫ് ന്യൂട്രീഷനില് 2006 ല് പ്രസിദ്ധീകരിച്ച ഗവേഷണത്തില് വെളുത്തുള്ളിയുടെ രാസഘടന ഹൃദയാരോഗ്യത്തെയും കൊളസ്ട്രോള് കുറയ്ക്കുന്നതിനെയും സഹായിക്കുന്നുവെന്ന് പറയുന്നുണ്ട്. പക്ഷേ അമിതമായി കഴിച്ചാല് വയറിന് അസ്വസ്ഥത ഉണ്ടാക്കുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
വെളുത്തുള്ളിയുടെ പൊടി ദിവസം 10 ഗ്രാം കഴിക്കാം. അഞ്ച് ഗ്രാം വീതം രണ്ട് തവണയായി. പച്ച വെളുത്തുള്ളിയാണെങ്കില് ഒരു ദിവസം പരമാവധി 4 അല്ലി കഴിക്കാം.
ആന്റിഓക്സിഡന്റ് ഗുണങ്ങള്
വെളുത്തുള്ളിക്ക് ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ഫ്രീ റാഡിക്കലുകള് മൂലമുണ്ടാകുന്ന നാശത്തില് നിന്ന് ശരീരത്തെ സംരക്ഷിക്കാന് സഹായിക്കുന്നു.
ആന്റിമൈക്രോബയല് ഗുണങ്ങള്
വെളുത്തുള്ളി ആന്റിവൈറല്, ആന്റി ബാക്ടീരിയല്, ആന്റിഫംഗല് ഗണങ്ങള് നല്കുന്നുണ്ട്.
ഹൃദയാരോഗ്യം
വെളുത്തുള്ളി ഹൃദയ പ്രവര്ത്തനത്തെ ഗുണപ്രദമായി സഹായിക്കുന്നു.
കാന്സറിനെ പ്രതിരോധിക്കുന്നു?
വെളുത്തുള്ളിയുടെ കാന്സര്വിരുദ്ധ(ആന്റിനിയോപ്ലാസ്റ്റിക്) പ്രവര്ത്തനത്തിന് ചില തെളിവുകളുണ്ട്. വെളുത്തുള്ളിയിലെ ഓര്ഗാനോസള്ഫര് സംയുക്തങ്ങള് കാന്സര് ഉണ്ടാക്കുന്ന വസ്തുക്കളെ തടയുന്നതിനുള്ള കീമോതെറാപ്പിറ്റിക് ഏജന്റുകളായി പ്രവര്ത്തിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു
വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്ന പ്രവര്ത്തനങ്ങള്ക്ക് പേരുകേട്ടതാണ്. അല്ഷിമേഴ്സ് രോഗം, പ്രമേഹം, ചില അണുബാധകള് എന്നിവയെ ചെറുക്കാന് വെളുത്തുളളിക്ക് കഴിയുമെന്ന് മൈക്രോബ്സ് ആന്ഡ് ഇന്ഫെക്ഷന് (1999) ജേണലിലെ പഠനങ്ങളില് വിശദീകരിക്കുന്നുണ്ട്.
Content Highlights :Does eating roasted garlic on an empty stomach lower cholesterol?