മൈഗ്രേന് ഉണ്ടാകാനുള്ള കാരണങ്ങള് പലതാണ്. അതിലൊന്നാണ് ഭക്ഷണത്തില് നിന്നുണ്ടാകുന്ന റിയാക്ഷനുകള്. നമ്മുടെ നിത്യജീവിതത്തില് ഉപയോഗിക്കുന്ന പല ഭക്ഷണ പദാര്ഥങ്ങളും മൈഗ്രേന് കാരണമാകാം. അത്തരത്തില് മൈഗ്രേന് സാധ്യതയുണ്ട് എന്ന് പറയുന്ന രണ്ട് പഴങ്ങളാണ് വാഴപ്പഴവും അവക്കാഡോയും. ഈ രണ്ട് പഴങ്ങളിലും ധാരാളം പോഷകങ്ങളും ആന്റീഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം അമിതമായി പഴുക്കുമ്പോള് അതില് ഉയര്ന്ന അളവില് ടെറാമിന് ഉണ്ടാകുന്നു.അവക്കാഡോയിലെ ന്യൂറോട്രാന്സ്മിറ്റര് സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഫിനോളിക് സംയുക്തങ്ങള് അടങ്ങിയിട്ടുണ്ട്. മൈഗ്രേന് പ്രശ്നങ്ങളുളള ആളുകളില് ടെറാമിനും ഫിനോളിക് സംയുക്തങ്ങളും തലച്ചോറിലെ രാസ സിഗ്നലുകളെ മാറ്റുന്നു. അതുകൊണ്ടാണ് ഈ പഴങ്ങള് കഴിക്കുമ്പോള് തലവേദന ഉണ്ടാകുന്നത്.
മൈഗ്രേന് ഉണ്ടാകുന്നതിന് കാരണമാകുന്ന ഭക്ഷണക്രമങ്ങളെക്കുറിച്ചുള്ള പഠനങ്ങളില് 'ടെറാമിന്' ന്റെ പങ്ക് എപ്പോഴും എടുത്ത് പറയേണ്ടകാര്യമാണ്. PubMed റിസര്ച്ച് അനുസരിച്ച് ടെറാമിന് നാഡീവ്യൂഹത്തിന്റെ പ്രവര്ത്തനത്തെ സ്വാധീനിക്കുന്നു. ഇത് രക്തസമ്മര്ദ്ദത്തിനും തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന്റെ മാറ്റങ്ങള്ക്കും കാരണമാകും. മൈഗ്രേനുമായി ബന്ധപ്പെട്ട ഡയറ്റുകള് ചെയ്യുന്ന ആളുകള് പഴകിയ ചീസ്, അമിതമായി പഴുത്ത പഴങ്ങള്, പുളിപ്പിച്ച ഉത്പന്നങ്ങള്, ചിലതരം പയറ് വര്ഗ്ഗങ്ങള് എന്നിവയുള്പ്പെടെ ഉയര്ന്ന അളവില് ടൈറാമിന് അളവുളള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതാണ്.
വാഴപ്പഴവും അവക്കാഡോയും ധാരാളം പോഷകഗുണമുളള പഴങ്ങളാണ്. എന്നാലും അവയുടെ ടെറാമിന് അളവ് മൈഗ്രേന് ഉള്ള ചില വ്യക്തികളിലെ ട്രിഗര് ചെയ്യും. അതുകൊണ്ട് ഓരോ വ്യക്തിയും അവരവര്ക്ക് പ്രശ്നമുണ്ടാക്കുന്ന പഴങ്ങള് തിരിച്ചറിഞ്ഞ് വേണം എന്തൊക്കെയാണ് കഴിക്കേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും തീരുമാനിക്കാന്.
Content Highlights :Two fruits that aggravate migraine headaches