സ്ത്രീകളില് ഏറ്റവും കൂടുതല് രോഗംനിര്ണയം നടത്തുന്ന കാന്സറുകളില് ഒന്നാണ് സ്തനാര്ബുദം. ആഗോളതലത്തില് 2.3 മില്യണ് സ്ത്രീകളിലാണ് ഈ രോഗം നിര്ണയിച്ചിരിക്കുന്നത്. ശ്വാസകോശ കാന്സറിനെയും പിന്തണള്ളി സ്തനാര്ബുദത്തിന്റെ എണ്ണം വര്ധിച്ചുവരുന്നുവെന്നാണ് പുതിയ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. ഇന്ത്യയിലും ഈ ട്രെന്ഡ് കാണാം. പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവടങ്ങിലെല്ലാം സ്തനാര്ബുദത്തിന്റെ എണ്ണം ലോകത്തിലെ മറ്റു ഭാഗങ്ങളിലെക്കാള് വേഗത്തില് കൂടിവരികയാണ്.
യുവതികളിലും മുമ്പത്തെക്കാള് കൂടുതല് രോഗം കൂടിവരുന്നുണ്ട്. ആരോഗ്യവിദഗ്ധര് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. മുന്കൂട്ടിയുള്ള രോഗനിര്ണയം, സ്ക്രീനിങ് ക്യാമ്പുകള്, മാമോഗ്രാഫി വാനുകള്, വാര്ഷിക പരിശോധനകള് ഇവയൊക്കെ മാത്രമാണ് ഇപ്പോഴും ഇതിനെ പ്രതിരോധിക്കാനായി സ്വീകരിക്കുന്ന മാര്ഗങ്ങള്. ഇതെല്ലാം പ്രാധാന്യം അര്ഹിക്കുന്നവയാണെങ്കിലും പലപ്പോഴും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യത്തെ പലരും ഒഴിവാക്കുകയാണ് ചെയ്യുന്നത്.
2025 ജൂലായില് നടന്ന ഒരു സര്വേയില് ഫിസിഷ്യന്സ് കമ്മിറ്റി ഫോര് റെസ്പോണ്സിബിള് മെഡിസിനാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി ചൂണ്ടിക്കാട്ടിയത്. ആരോഗ്യത്തെ കുറിച്ചുള്ള പല കാര്യങ്ങളിലും സ്ത്രീകള്ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെങ്കിലും പലര്ക്കും അവര് കഴിക്കുന്ന ഭക്ഷണം സ്തനാര്ബുദം ഉണ്ടാകാനുള്ള സാധ്യതയെ സ്വാധിക്കുന്നുണ്ടെന്ന കാര്യത്തില് അറിവ് കുറവാണ്. 25 ശതമാനം സ്ത്രീകള് മാത്രമാണ് ഇക്കാര്യത്തില് ബോധവതികള്. ഈ 25 ശതമാനത്തില് ഒരു ശതമാനം മാത്രമാണ് ഈ രോഗത്തെ പ്രതിരോധിക്കാന് സസ്യാഹരങ്ങള്ക്ക് കഴിയുമെന്ന് ചിന്തിക്കുന്നതും.
ദിവസവും കഴിക്കുന്ന ഭക്ഷണം എത്രമാത്രമാണ് കാന്സര് ഭേദമാകാന് സഹായിക്കുന്നതെന്ന കാര്യത്തില് അറിവില്ലാത്തത് പോലെ ഈ രോഗം വരാതെ പ്രതിരോധിക്കാനും ഇത്തരം ഭക്ഷണങ്ങള്ക്ക് കഴിയുമെന്ന കാര്യത്തിലും പലർക്കും അറിവില്ല എന്നതാണ് വാസ്തവം. കാന്സറിന് കാരണമാകുന്ന ഘടകങ്ങളില് ഭക്ഷണക്രമവും ഉള്പ്പെടുമെന്നും ഇത്തരക്കാർക്ക് അറിയില്ല. ജനതികമായ ഘടകങ്ങള്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്, ഹോര്മോണുകള് അല്ലെങ്കില് ദൗര്ഭാഗ്യം മൂലമോ ആണ് ഈ രോഗം ഉണ്ടാകുന്നതെന്ന ധാരണയാണ് ഒട്ടുമിക്കപ്പേർക്കുമുള്ളത് . മേല്പ്പറഞ്ഞവയില് ചില ഘടകങ്ങള് രോഗത്തിന് കാരണമാകുന്നുമുണ്ട്.
സ്തനാര്ബുദം ഉണ്ടാകാന് 5 മുതല് 10 ശതമാനം കാരണം ജനിതകമായ കാരണങ്ങളാകാം. ജീവിതശൈലി ഘടകങ്ങള്, ശാരീരികമായ പ്രവര്ത്തികള്, ഭാരം, ഭക്ഷണക്രമം എന്നിവയെല്ലാം നമ്മള് വിചാരിക്കുന്നതിനെക്കാള് സ്വാധീനം ഈ രോഗം വരുത്താന് കാരണമാകുന്നുണ്ട്.
ആഹാരം എന്നത് ഒരു മാജിക് ഷീല്ഡ് അല്ല. ഭക്ഷണം കഴിക്കുന്ന രീതി ശരീരത്തിലെ വീക്കം, ഹോര്മോണ് നില, പ്രതിരോധം, മെറ്റബോളിസം എന്നിവയെ സ്വാധീനിക്കും. ഇത് കാന്സര് ഉണ്ടാക്കാനുള്ള സാധ്യതയും വര്ധിപ്പിക്കും. ശരീരത്തെ ആരോഗ്യത്തിലേക്കും അനാരോഗ്യത്തിലേക്കും നയിക്കാന് വലിയൊരു പങ്കുവഹിക്കുന്നത് ഭക്ഷണക്രമം തന്നെയാണ്.
യൂറോപ്പ്, യുഎസ്, ഏഷ്യ എന്നിവടങ്ങിലെ ജനസംഖ്യകളില് നടത്തിയ പഠനത്തില് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും, പയറുവര്ഗങ്ങളും, ലെന്തിലുകള്, നട്ട്സ്, വിത്തുകള് എന്നിവ സ്തനാര്ബുധത്തെ തടയുമ്പോള്, മറുവശത്ത് റെഡ് മീറ്റ്, പ്രൊസസ്ഡ് മീറ്റ്, ഷുഗറി ഭക്ഷണങ്ങള്, റിഫൈന്ഡ് ധാന്യങ്ങള്, അള്ട്രോ പ്രൊസസ്ഡ് പാക്കേജ്ഡ് സ്നാക്കുകള് എന്നിവ സ്തനാർബുദത്തിന് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. പോഷകങ്ങള്ക്ക് ശരീരത്തിന്റെ ആന്തരിക പരിസ്ഥിതിയെ ശാന്തമാക്കാനും അതുപോലെ കാന്സര് കോശങ്ങളെ സ്റ്റിമുലേറ്റ് ചെയ്യാനും കഴിയും.
ഇന്ത്യന് അടുക്കളകളില് സ്ഥിരം സാന്നിധ്യമായ ചില ഭക്ഷണങ്ങള് കഴിക്കുന്നത് ഈ രോഗത്തെ തടയാന് സഹായകമാകും. ആന്റിഓക്സിഡന്സ് നിറഞ്ഞ പഴങ്ങള് സെല്ലുകളിലെ തകരാറുകള് പരിഹരിക്കും. പച്ചിലകള്, പച്ചക്കറികള് എന്നിവ ദോഷകരമായ തന്മാത്രകളെ ഇല്ലാതാക്കും. ഗോതമ്പ്, ബ്രൗണ് റൈസ്, മില്ലറ്റ്സ് എന്നിവയില ഫൈബര് ഹോര്മോണ് നിലകള് കൃത്യമാകാന് സഹായിക്കും. പ്ലാന്റ് പ്രോട്ടീനുകള്, ഫൈറ്റോന്യൂട്രിയന്സ് എന്നിവയാല് സമ്പുഷ്ടമായ ബീന്സും ലെന്തിലുകളും വീക്കം തടയും.
ഫൈബറുകള് അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകളില് സ്തനാര്ബുദത്തിനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര് മനസിലാക്കിയിട്ടുണ്ട്. ധാന്യങ്ങളും ലെഗുമസും കഴിക്കുന്നവരിലാണ് ഇത് കണ്ടെത്തിയത്. ഫൈബറുകള് ഈസ്ട്രജന് അളവ് കുറയ്ക്കാന് സഹായിക്കും. സാധാരണ ഒരു ഹോര്മോണാണ് ഈസ്ട്രജനെങ്കിലും ദീര്ഘകാലം ഇത് ശരീരത്തില് തന്നെ നിലനില്ക്കുന്നത് സ്തനത്തിലെ കോശങ്ങളുടെ വളര്ച്ചയെ സ്വാധീനിക്കും. ഫൈബര് കഴിക്കുന്നതിലൂടെ ഇത് ഈസ്ട്രജനെ നീക്കം ചെയ്യാന് സഹായിക്കുകയും ഇതിന്റെ അമിതമായ അളവ് കുറയ്ക്കുകയും ചെയ്യും. സസ്യാഹാരം കഴിക്കുന്നതിലൂടെയുള്ള മറ്റൊരു ഗുണം ഇന്സുലിന് സെന്സിറ്റിവിറ്റി മികച്ചതാക്കുമെന്നതാണ്.
ഷുഗറിയായ ഭക്ഷണങ്ങളും റിഫൈന് കാര്ബോഹൈട്രേറ്റ്സും ഇന്സുലിന് അളവ് കൂട്ടും ഇത് കോശങ്ങളുടെ വളര്ച്ചയെ സ്വാധീനിക്കുന്നതിലൂടെ വീക്കം ഉണ്ടാക്കും. സസ്യാഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരപ്പെടുത്തുകയും ഇന്സുലിന്റെ അളവ് കൂടുന്നത് കുറയ്ക്കുകയും ചെയ്യും. പഴങ്ങളിലെയും പച്ചക്കറിയിലെയും ഫൈറ്റോകെമിക്കലുകള് ഡിഎന്എ റിപ്പെയറിന് സഹായിക്കും. ഒപ്പം ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും കാന്സര് ഉണ്ടാകാന് കാരണമായ വസ്തുക്കളെ ഇല്ലാതാക്കാന് ശരീരത്തെ സഹായിക്കുകയും ചെയ്യും. നട്ട്സും സീഡ്സും ആരോഗ്യകരമായ കൊഴുപ്പും ശരീരത്തിന് നല്കും. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകള്. ഇവ വീക്കം കുറയ്ക്കും. ഇതെല്ലാം സ്തനാർബുദം തടയാന് സഹായിക്കും. പക്ഷേ പ്ലേറ്റുകളില് സ്ഥിരമായി കാണപ്പെടുന്ന റെഡ്മീറ്റ് അടക്കമുള്ളവ ഈ രോഗം ഉണ്ടാവാനും ഇടയാക്കും. രുചികരമാണെന്ന് കരുതുന്ന ഇത്തരം ഭക്ഷണങ്ങള് പതുങ്ങിയിരിക്കുന്ന വില്ലന്മാരാണെന്ന് സാരം. നൈട്രേറ്റ്സും നൈട്രൈറ്റ്സും അടങ്ങിയ റെഡ്മീറ്റ്, പ്രൊസസ്ഡ് മീറ്റായ സോസേജസ് എന്നിവ കഴിക്കുമ്പോള് ശ്രദ്ധിക്കണം.
പാക്ക് ചെയ്ത സ്നാക്കുകള്, ഇന്സ്റ്റന്റ് ന്യൂഡില്സ്, ഫ്രോസന് ഫ്രൈഡ് ഫുഡ്സ്, ഷുഗറി ബ്രേക്ക് ഫാസ്റ്റ് സീറിയല്സ്, കാന്ഡി, സോഡാസ്, ഫ്ളേവേര്ഡ് യോഗര്ട്ട്, റെഡി ടു ഈസ്റ്റ് ലേബലുള്ള ഭക്ഷണങ്ങള് എന്നിവയും അപകടകാരികളാണ്.
Content Highlights: Hidden risk in your plates which cause Breast Cancer