കാലങ്ങളായി നടക്കുന്ന ഹൃദയാരോഗ്യം സംബന്ധിച്ച പല ചര്ച്ചകളിലും പഠനങ്ങളിലും കൊഴുപ്പുളള പാല് പ്രശ്നക്കാരനായിട്ടാണ് കരുതപ്പെടുന്നത്. കൊഴുപ്പുള്ള പാല് കൊളസ്ട്രോളിൻ്റെ അളവ് വര്ധിപ്പിക്കുകയും ധമനികള് അടയുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. കാര്ഡിയ (കൊറോണറി ആര്ട്ടറി റിസ്ക് ഡെവലപ്മെന്റ് ഇന് യംഗ് ആന്ഡ് അഡല്റ്റ്സ് )പഠനത്തിലൂടെ ഗവേഷകര് കണ്ടെത്തിയത് പ്രായപൂര്ത്തിയവര് പാല് ഉപയോഗിക്കുന്നത് കൊറോണറി ആര്ട്ടറി കാല്സിഫിക്കേഷന് (CAC) യുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
1980 മുതല് 25 വര്ഷത്തേക്ക് 3,000ല് അധികം ആളുകളിലാണ് പഠനം നടത്തിയത്. പഠനം നടത്തിയ 3,110 പേരില് 904 പേര്ക്കും കാലക്രമേണ കൊറോണറി ആര്ട്രികളില് കാല്സ്യം അടിഞ്ഞുകൂടിയതായി കണ്ടെത്തി.
ഈ പഠനത്തില് കണ്ടെത്തിയ മറ്റൊരു കാര്യം പതിവായി കൊഴുപ്പ് കുറഞ്ഞ പാല് കുടിക്കുന്നവരോ, കൊഴുപ്പ് കുറഞ്ഞ തൈരും ചീസും കഴിക്കുന്നവരോ ആയ ആളുകള്ക്ക് കൊഴുപ്പ് കൂടിയ പാല് ഉത്പന്നങ്ങള് ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ധമനിയുടെ തകരാറ് ഉണ്ടാകാന് സാധ്യത കുറവാണെന്നാണ്.
പാല് അത്ഭുത ഭക്ഷണമാണെന്നല്ല ഇതിനര്ഥം. പക്ഷേ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുന്നത് ഗുണപ്രദമാണോ എന്ന ചോദ്യത്തിൻ്റെ ഉത്തരം മാത്രമാണിത്. ഭക്ഷണനിലവാരം, ജനിതകപരമായ കാരണങ്ങള്, ശാരീരിക പ്രവര്ത്തനങ്ങള് തുടങ്ങിയ മറ്റ് ഘടകങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തില് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊഴുപ്പുള്ള ഭക്ഷണത്തിനായി പാലിനെ മാത്രം ആശ്രയിക്കാതെ മറ്റ് ഭക്ഷണങ്ങളും കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു.
Content Highlights :New study raises concerns; Do milk and dairy products harm heart health?