രാജ്യത്തുടനീളം ഹൃദയാഘാത മരണം ദിനംപ്രതി വര്ധിച്ചുവരികയാണ്. 2014 നും 2019 നും ഇടയില് ഇന്ത്യയില് ഹൃദയാഘാത രോഗികളില് ഏകദേശം 50% വര്ദ്ധനവ് ഉണ്ടായെന്നാണ് റിപ്പോര്ട്ട്. കൊറോണറി ആര്ട്ടറിയിലെ രക്തം കട്ടപിടിക്കുന്നത് വഴി ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിനെ തുടര്ന്നാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ തടസ്സം മൂലം ഹൃദയകലകള്ക്ക് ഓക്സിജന് ലഭിക്കാതെ വരികയും കോശങ്ങള് മരിക്കുകയും ചെയ്യുന്നു.
ഇതിന് സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കില് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇന്ത്യയില് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള സാധ്യതകള് എന്തൊക്കെയാണെന്ന് കണ്ടു പിടിക്കുക, പ്രതിരോധ നടപടികള് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നാണ് ആരോഗ്യ വിദഗ്ദര് പറയുന്നത്. കാലങ്ങളായി നമ്മള് ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങളാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്ക് വഴി വയ്ക്കുന്നതെന്ന് സിഎംസി വെല്ലൂരില് പരിശീലനം നേടി അപ്പോളോ ഹോസ്പിറ്റലില് പ്രാക്ടീസ് ചെയ്യുന്ന ഫിസിഷ്യന് ഡോ. സുധീര് പറയുന്നു.
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള് ഇവയൊക്കെയാണ്
ചെറുതും സ്ഥിരവുമായ മാറ്റങ്ങള് പോലും ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ഡോക്ടര് കുമാര് ഊന്നിപ്പറയുന്നു. കൂടാതെ വ്യക്തികള് അവരുടെ ആരോഗ്യം നിരന്തരം ശ്രദ്ധിച്ചാല് ഹൃദയാഘാതം സ്ട്രോക്ക് പോലുള്ളവയില് രക്ഷ നേടാന് സാധിക്കുമെന്നും ഡോക്ടര് വ്യക്തമാക്കി.
99% of heart attacks, strokes, and heart failures don’t happen out of the blue.▶️Almost everyone who suffers a first-time event has at least one of four silent risk factors:1. Less-than-optimal blood pressure2. High cholesterol3. Elevated blood sugar4. Current or former… pic.twitter.com/4QG1Gvj8if
Content Highlights: heart attacks are linked to these 4 hidden risk factors