ശരീരഭാരം കുറയ്ക്കാന്‍ അരി ആഹാരം ഒഴിവാക്കായാല്‍ മതിയോ? പോഷകാഹാര വിദഗ്ധനായ ജസ്റ്റിന്‍ ഗിച്ചാബ പറയുന്നു

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ശരീരഭാരം കുറയ്ക്കാന്‍ അരി ആഹാരം ഒഴിവാക്കായാല്‍ മതിയോ? പോഷകാഹാര വിദഗ്ധനായ ജസ്റ്റിന്‍ ഗിച്ചാബ പറയുന്നു
dot image

പലരുടെയും ദൈനംദിന ഭക്ഷണത്തിൻ്റെ ഭാഗമാണ് അരിഭക്ഷണം. ചോറ്, പലഹാരങ്ങള്‍, ബിരിയാണി തുടങ്ങി അരികൊണ്ട് തയ്യാറാക്കുന്ന പല ഭക്ഷണങ്ങളും നമുക്കെല്ലാം പ്രിയപ്പെട്ടതുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ശരീരഭാരം കുറയ്ക്കണമെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ അരിയാഹാരം ഒഴിവാക്കുക എന്നതാണ് നമ്മുടെയെല്ലാം ആദ്യത്തെ ഓപ്ഷന്‍. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറും പലഹാരങ്ങളും ഒഴിവാക്കിയത് കൊണ്ട് കാര്യമുണ്ടോ? അരിയാഹാരം അത്രയ്ക്ക് പ്രശ്‌നമുള്ളതാണോ? ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണകാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

പോഷകാഹാര വിദഗ്ധനും ഫിറ്റ്‌നെസ് പരിശീലകനുമായ ജസ്റ്റിന്‍ ഗിച്ചാബ പറയുന്നത് എല്ലാവര്‍ക്കും ചിക്കനും ചോറും ഒക്കെ ഇഷ്ടമാണ്. എന്നാല്‍ അരി കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കും എന്നാണ്. അരി എളുപ്പത്തില്‍ ദഹിക്കുന്നതുകൊണ്ട് വീണ്ടും പെട്ടെന്ന് വിശക്കാന്‍ കാരണമാകുന്നു, ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും.

അരിയുടെ പ്രധാന പ്രത്യേകത അതില്‍ നാരുകള്‍ അടങ്ങിയിട്ടില്ല എന്നതാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. നാരുകള്‍ ദഹനം മന്ദഗതിയിലാക്കുന്നതിനാല്‍ വീണ്ടും വിശപ്പ് തോന്നാന്‍ കൂടുതല്‍ സമയമെടുക്കും.മാത്രമല്ല നാരുകള്‍ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും, കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയേയും നിയന്ത്രിക്കുകയും ചെയ്യും.

അരിയാഹാരങ്ങള്‍ക്ക് പകരമായി നാരുകള്‍ ധാരാളമടങ്ങിയ റാസ്ബറി, ബ്ലാക്ക് ബെറികള്‍, പയര്‍, ചിക്കന്‍, ഗ്രീന്‍പീസ്, ചീര, ബ്രോക്കോളി, അവക്കാഡോ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് ജസ്റ്റിന്‍ പറയുന്നു. ദിവസവും 30 ഗ്രാം അല്ലെങ്കില്‍ ഒരു നേരത്തെ ഭക്ഷണത്തില്‍ 10 ഗ്രാം നാര് എന്ന അളവില്‍ അടങ്ങിയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഭക്ഷണകാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍, പ്രത്യേകിച്ച് അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെയോ പോഷകാഹാരവിദഗ്ധരുടെയോ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Is it enough to avoid rice to lose weight?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image