രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ 'ഹെൽത്തി' ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം

പ്രഭാതഭക്ഷണം കഴിക്കുമ്പോൾ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കി വേണം കഴിക്കാന്‍

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ 'ഹെൽത്തി' ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം
dot image

നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ 'ഹെൽത്തി' ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന മുന്നറിയിപ്പ് നൽകുന്നത്.

ഹെൽത്തി എന്ന് ലേബലുള്ള ഭക്ഷണങ്ങളൊന്നും ആരോഗ്യകരമാകണമെന്നില്ല. ചില പ്രഭാത ഭക്ഷണങ്ങൾ നിങ്ങളുടെ രക്തസമ്മർദം കൂട്ടിയേക്കാം എന്നാണ് ഡോക്ടർ പറയുന്നത്. എല്ലാ ധാന്യങ്ങളും അടങ്ങിയ ടോസ്റ്റ്, ഇൻസ്റ്റന്റ് ഓട്ട്മീൽ പാക്കറ്റുകൾ, ഗ്രാനോലാസ് എന്നിവ കഴിക്കാൻ പ്രിയമുള്ളവരാണ് ശ്രദ്ധിക്കേണ്ടത്.

രാവിലെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന രുചിയേറിയ പ്രഭാത ഭക്ഷണങ്ങളാണ് ആരോഗ്യത്തെ ബാധിക്കുക. മേൽപ്പറഞ്ഞ ഭക്ഷണം കൊണ്ടാണ് പലപ്പോഴും രാവിലെ 9 മണിക്ക് മുമ്പായി നമ്മൾ അറിയാതെ തന്നെ രക്തസമ്മർദം ഉയരുന്നതെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഈ ലിസ്റ്റ് ഇനിയും നീളും. ഇവയിൽ ഒളിഞ്ഞിരിക്കുന്ന സോഡിയം വീക്കത്തിന് കാരണമാകും. റിഫൈൻ ചെയ്ത് കാർബ് ഇൻസുലിന്റെ അളവ് കൂട്ടും ഒപ്പം സ്‌ട്രെസ് ഹോർമോണും ശരീരത്തിലുണ്ടാകും. ഒരു ദിവസം തുടങ്ങുന്നതിന് മുമ്പ് തന്നെ വീക്കത്തിന് കാരണമാകുന്നു. രാവിലെ തന്നെ രക്തസമ്മർദം കൂടിയാൽ അത് കാലക്രമേണ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും.

പ്രഭാതഭക്ഷണം കഴിക്കുമ്പോൾ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കി വേണം കഴിക്കാനെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല നിങ്ങളുടെ ഒരു ദിവസം നന്നായി ആരംഭിക്കാനും സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണവിധേയമാക്കുന്ന, ഹൃദത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന തരം ഭക്ഷണക്രമമായിരിക്കും പിന്തുടരേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.
Content Highlights: Breakfast that raise your blood pressure

dot image
To advertise here,contact us
dot image