ഒരുമാസം തുടര്‍ച്ചായി വെളുത്തുളളി കഴിച്ചാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്നറിയാമോ?

എല്ലാ ദിവസവും പച്ച വെളുത്തുളളി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നറിയാം

ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോഴുള്ള വെളുത്തുള്ളിയുടെ രുചിയും മണവും നമുക്കൊക്കെ ഇഷ്ടമാണ്. പക്ഷേ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമല്ല. അതിന്റെ കുത്തുന്ന രുചിയും മണവും തന്നെയാണ് കാരണം. പക്ഷേ 30 ദിവസത്തേക്ക് എല്ലാദിവസവും ഒരു അല്ലി പച്ച വെളുത്തുള്ളി കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ പല നല്ല മാറ്റങ്ങളും അനുഭവപ്പെടും. വെളുത്തുള്ളി ചതച്ചോ അരച്ചോ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സള്‍ഫര്‍ അടങ്ങിയ സംയുക്തത്തില്‍നിന്നാണ് ഇതിന്റെ പല ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

പാചകം ചെയ്ത് കഴിക്കുന്നതിനേക്കാള്‍ പച്ചയായി കഴിക്കുന്നത് വെളുത്തുള്ളിയിലെ സംയുക്തങ്ങളെ സംരക്ഷിക്കുന്നു. അതുകൊണ്ട് പച്ച വെളുത്തുള്ളി ഒരുമാസം തുടര്‍ച്ചയായി കഴിച്ചാല്‍ എന്തുഗുണമാണ് ലഭിക്കുകയെന്നറിയാം.രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നു- രക്ത സമ്മര്‍ദ്ദം അധികമുള്ളവരില്‍ അത് കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്താന്‍ വെളുത്തുള്ളിക്ക് കഴിയും.

രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു

വെളുത്തുള്ളിയിലെ സംയുക്തങ്ങള്‍ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റി ഫംഗല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നവയാണ്. 2023 ല്‍ നടത്തിയ ഒരു ഗവേഷണം പറയുന്നത് വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയ സംയുക്തമായ അല്ലിസിന്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് ആന്റിമൈക്രോബയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും രോഗപ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.

വെളുത്തുളളി സ്‌ട്രെസ് കുറയ്ക്കും

പബ്‌മെഡ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് വെളുത്തുള്ളി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. അവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് വാര്‍ധക്യം, ശരീരത്തിലെ വിട്ടുമാറാത്ത നീര്‍വീക്കം, ന്യൂറോജനറേറ്റീവ് രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

ദഹനത്തിന് സഹായിക്കുന്നു

വെളുത്തുള്ളിയില്‍ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെ പുറംതള്ളുകയും ദഹനവ്യവസ്ഥയെ സുഗമമായി നിലനിര്‍ത്തുകയും ചെയ്യുന്നു.അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍ ഇവയൊക്കെ മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു

വെളുത്തുള്ളി ചര്‍മ്മ ആരോഗ്യത്തിന് പ്രത്യേകിച്ച് മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും ഉള്ളവര്‍ക്ക് ഏറെ സഹായകമാണ്. വെളുത്തുള്ളിയിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി മൈക്രോബയല്‍ സംയുക്തങ്ങളും രക്തചംക്രമണം മെച്ചപ്പെടുത്താനും നീര്‍വീക്കം കുറയ്ക്കാനും സഹായിക്കുന്നു. വെളുത്തുള്ളി കഴിച്ച് 30 ദിവസത്തില്‍ ഗുണം കണ്ടുതുടങ്ങിയാല്‍ അത് ദിനചര്യയായി തുടരാവുന്നതാണ്.

എങ്ങനെ കഴിക്കാം

  • വെളുത്തുള്ളി ചതച്ചോ അരിഞ്ഞോ 5 മിനിറ്റ് മാറ്റി വയ്ക്കുക. അപ്പോള്‍ അതിലെ പ്രധാന സംയുക്തമായ അലിനേസ് എന്‍സൈം ഉത്പാദിപ്പിക്കും.ഇതിന്റെ ഗുണങ്ങളാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
  • വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കുത്തലും കുറയ്ക്കാന്‍ സാലഡിലോ, തൈരിലോ, അല്‍പ്പം തേനിലോ ചേര്‍ത്ത് കഴിക്കാം.
  • പച്ചവെളുത്തുള്ളി കഴിച്ച് ശീലമില്ലാത്തവരാണെങ്കില്‍ പകുതി അല്ലി കഴിച്ച് തുടങ്ങാം.

(നിങ്ങള്‍ രക്തത്തിന് കട്ടികുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുകയോ, ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവരോ, ഗര്‍ഭിണികളോ മുലയൂട്ടുന്നേവരോ ആണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കേണ്ടതാണ്)

content highlight: Do you know what changes will happen to your body if you eat garlic continuously for a month?

To advertise here,contact us