യുടിഐ അഥവാ മൂത്രനാളിയിലെ അണുബാധ എന്നത് പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ശുചിത്വത്തിലുണ്ടാവുന്ന വീഴ്ചയിലൂടെയാണ് ഇത് ഉണ്ടാവുന്നത്. പലരും ശുചിമുറിയില് നിന്നാണ് യുടിഐ ഉണ്ടാവുന്നത് എന്നാണ് കരുതുന്നത്. അത് ഏറെക്കുറേ ശരിയുമാണ്. എന്നാല് ശുചിമുറി മാത്രമല്ല യുടിഐയുടെ പ്രഭവകേന്ദ്രമെന്നാണ് കണ്ടെത്തല്. പുതിയ പഠനം പ്രകാരം അടുക്കളയും യുടിഐയിലേക്ക് നയിക്കുന്നയിടമാണെന്നാണ് പറയുന്നത്.
സതേണ് കാലിഫോണിയയില് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്. അഞ്ചില് ഒരു യുടിഐ കേസെടുത്താല് അത് അടുക്കളയില് നിന്നാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. മലിനമായ മാംസത്തില് നിന്നും മോശം ഭക്ഷണത്തില് നിന്നുമെല്ലാം ഉണ്ടാവുന്ന ബാക്ടീരിയകളാണ് യുടിഐക്ക് കാരണമാവുന്നതെന്നും ഇവ അടുക്കളയില് നിന്നാണ് ഉണ്ടാവുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
2017 നും 2021 നും ഇടയില് പഠനം നടത്തിയ പ്രദേശങ്ങളില് നിന്ന് വാങ്ങിയ മാംസത്തില് നിന്നുണ്ടാവുന്ന ഇ-കോളി ബാക്ടീരിയയാണ് യുടിഐ രോഗികളില് പലരിലും കാണാന് കഴിഞ്ഞത്. ഇത്തരത്തില് യുടിഐ ഉണ്ടാവുന്ന അഞ്ചില് ഒന്ന് മൃഗങ്ങളില് നിന്നുള്ളതായി കണ്ടെത്തി. കോഴിയിറച്ചിയിലാണ് ഈ ബാക്ടീരിയ അധികമായി കാണുന്നത്. പണക്കാരെ അപേക്ഷിച്ച പാവപ്പെട്ടവരിലാണ് ഭക്ഷണത്തില് നിന്നുള്ള യുടിഐ ഉണ്ടാവുന്നതെന്നും പഠനം പറയുന്നു. ഇത്തരത്തില് മലിനമായ മാംസം പാകം ചെയ്യാന് തയ്യാറാക്കിയ പാത്രങ്ങളോ കത്തിയോ മറ്റ് പച്ചക്കറികളിലോ ഗൃഹോപകരണങ്ങിലോ പറ്റി പിടിച്ചിരിക്കാന് സാധ്യതയുണ്ട്. ഈ കൈ വൃത്തിയായി കഴുകാതെ ജനനേന്ദ്രിയത്തിലോ അടിവസത്രങ്ങളിലോ തൊടുമ്പോഴാണ് ഭക്ഷ്യജനിതകമായ യുടിഐ ഉണ്ടാവുന്നത്.
ഇതിന് പുറമേ, ശുചിമുറിയിലെ ശുചിത്വം പാലിക്കാനും, നന്നായി വെള്ളം കുടിക്കാനും, ആൻ്റിബയോട്ടിക്കുകളുടെ കോഴ്സ് പൂർത്തിയാക്കാനും ശ്രദ്ധിക്കുക.
Content Highlights- UTIs spread not only from the bathroom, but also from the kitchen, new study finds