പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് സപ്ലിമെന്റുകള്‍; അറിഞ്ഞിരിക്കാം

പാലിനൊപ്പം കഴിക്കാൻ ചില സപ്ലിമെന്റുകളെ അറിയാം

പാല് പോഷകാഹാരങ്ങള്‍ അടങ്ങിയ മികച്ച ഒരു ഭക്ഷണമാണ്. ചായയിലും കാപ്പിയിലും ആരംഭിച്ച് നമ്മളുടെ ഡയറ്റില്‍ പല തരത്തിലുള്ള പാലപല്‍പ്പന്നങ്ങള്‍ അടങ്ങുന്നുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റി ഒരു സംശവുമില്ല. എന്നാല്‍ പാലിനൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില സാധനങ്ങളുമുണ്ട്., അവയാണ് സപ്ലിമെന്റസ്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിങ്ങള്‍ കഴിക്കുന്ന ചില സപ്ലിമെന്റുകള്‍ പാലിനൊപ്പം കഴിച്ചാല്‍ അവയുടെ ഗുണം നഷ്ടമാവും എന്നാണ് പറയുന്നത്. അത്തരത്തില്‍ പാലിനൊപ്പം കഴിക്കാൻ ചില സപ്ലിമെന്റുകളെ അറിയാം

അയണ്‍

പാലിനൊപ്പം അയണ്‍ സപ്ലിമെന്റുകള്‍ യാതൊരു കാരണവശാലും കഴിക്കരുത്. കാരണം ഫെറസ് സള്‍ഫേറ്റ്, ഫെറസ് ഫ്യൂമറേറ്റ്, ഫെറസ് ഗ്ലൂക്കോണേറ്റ് എന്നീ ഇരുമ്പ് സപ്ലിമെന്റുകള്‍ പാലിനൊപ്പം കുടിച്ചാല്‍ ഫലപ്രാപ്തി കുറയാന്‍ സാധ്യതയുണ്ട്. കാരണം പാലില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് അയണിന്റെ ആഗിരണം തടയും. അതിനാല്‍, അയണ്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിനും പാല്‍ കുടിക്കുന്നതിനും ഇടയില്‍ കുറഞ്ഞത് 1-2 മണിക്കൂര്‍ വ്യത്യാസം നിലനിര്‍ത്തുന്നതാണ് നല്ലത്.

മഗ്നീഷ്യം

പാലിനൊപ്പം മഗ്നീഷ്യം സ്പ്ലിമെന്റുകള്‍ കഴനിക്കുന്നത് ആഗിരണം കുറയ്ക്കും. ഇത് മൂത്രം കുറയ്ക്കുകയും അത് മൂലം ശരീരത്തിന് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചേക്കാം. അതിനാല്‍ പാലിനും മഗ്നീഷ്യം സപ്ലിമെന്റ് കഴിക്കുന്നതിനും ഇടയില്‍ കൃത്യമായ ഇടവേള പാലിക്കുക.

മള്‍ട്ടിവിറ്റാമിനുകള്‍

പാലിന്റെ രൂപത്തില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ടെങ്കില്‍ മള്‍ട്ടിവിറ്റാമിനുകളുടെ ധാതുക്കളുടെ ഘടന തകരാറിലായേക്കാം. കൂടാതെ, സപ്ലിമെന്റുകളില്‍ തന്നെ കാല്‍സ്യം അടങ്ങിയിട്ടുള്ളതിനാല്‍ പാലില്‍ നിന്ന് ലഭിക്കുന്ന അധിക അളവ് നിങ്ങളുടെ ദൈനംദിന കാല്‍സ്യം ഇൻടേക്കിനെ അധികമാക്കാൻ സാധ്യതയുണ്ട്.

കാല്‍സ്യം

പാലിനോ പാലുല്‍പ്പന്നങ്ങള്‍ക്കോ ഒപ്പം കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നത് മുകളിൽ പറഞ്ഞത് പോലെ ദൈനംദിന കാല്‍സ്യം ഇൻടേക്കിനെ വർദ്ധിപ്പിക്കുന്നു. ഇത് മറ്റ് ധാതുക്കളുടെ സാന്നിധ്യത്തെ തടസ്സപ്പെടുത്തുകയോ അവയുടെ ജൈവ ലഭ്യത കുറയ്ക്കുകയോ ചെയ്‌തേക്കാം. അതിനാല്‍, പാലിനൊപ്പം കാൽസ്യം സപ്ലിമെൻ്റ് കഴിക്കുന്നത് ഒഴിവാക്കി പകരം വെള്ളത്തോടൊപ്പം കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിക്കാൻ ശ്രമിക്കുക.

സിങ്ക്

പ്രതിരോധശേഷി, രോഗശാന്തി എന്നിവയ്ക്ക് മികച്ചതാണ് സിങ്ക്. സിങ്ക് സപ്ലിമെന്റ് നിങ്ങള്‍ പാലിനൊപ്പം കുടിക്കുകയാണെങ്കില്‍ ഇത് ആഗിരണത്തിന്റെ തോത് കുറയ്ക്കും. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം കൂടുതല്‍ ശരീരം ആഗിരണം ചെയ്യുകയും സിങ്ക് ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ സിങ്ക് സപ്ലിമെന്റിനൊപ്പം ബദാം, സോയ എന്നിവയുടെ ഉള്‍പ്പടെയുള്ള പാല്‍ ഒഴിവാക്കുക.

Content Highlights- Five supplements you should not take with milk; you may want to know

To advertise here,contact us