ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് എപ്പോഴും കാരണക്കാരായി നമ്മൾ കരുതുന്ന രണ്ട് അവസ്ഥകളാണ് ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും. എന്നാൽ കാർഡിയോളജിസ്റ്റുകൾ പറയുന്നത് ഇവയെക്കാൾ തീവ്രമായി ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന വേറൊരു ഘടകം നമ്മുടെ രക്തത്തിലുണ്ടെന്നാണ്. ഇതിനെ പക്ഷേ നമ്മൾ അപകടകരമായി കാണാറില്ലെന്ന കാര്യം കൂടി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൊളസ്ട്രോളും ബിപിയുമായി ബന്ധപ്പെട്ട് നടക്കുന്ന ബോധവത്കരണം പോലെ, ഇക്കാര്യം മൂലമുള്ള അപകടസാധ്യതയെ കുറിച്ച് ചർച്ചകൾ സജീവവുമല്ല. ലോകത്തെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. രോഗിക്കെന്ന പോലെ ഡോക്ടർമാർക്കും വെല്ലുവിളിയുയർത്തുന്നതാണ് പുതിയ ഭീഷണി.
ധമനികളിലെ പ്ലാക്കിൽ കാണുന്ന സൂക്ഷമമായ വിദേശകണികളുടെ സാന്നിധ്യമാണ് ഇവിടെ വില്ലനാകുന്നത്. ഇത് ഹൃദയത്തിന് വലിയതോതിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം രോഗികളിൽ ഹൃദയാഘാതത്തിന്റെ തോത് 4.5 മടങ്ങ് ഇരട്ടിയായിരിക്കുമെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഹൃദയാഘാതത്തിന് പുറമേ പക്ഷാഘാതത്തിനും സാധ്യതയേറെയാണ്. (ഇത്തരം കണങ്ങൾ ധമനികളിൽ അടിഞ്ഞുകൂടാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ). ഈ രോഗികളുടെ ശരീരത്തിലുള്ളത് പ്ലാസ്റ്റിക്ക് കണങ്ങളായ പോളിയെത്ത്ലീനും പൊളിവിനയൽ ക്ലോറൈഡുമാണ്. ഇത് പ്രതിരോധ കോശങ്ങൾക്കുള്ളിലായാണ് കാണുന്നത്.
257 രോഗികളുടെ കോശങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ പകുതിയലേറെ പേരുടെ ധമനികളിലും പ്ലാസ്റ്റിക്ക് കണങ്ങൾ കണ്ടെത്തി. സാധാരണയായി ഹൃദയസംബന്ധമായ അസുഖങ്ങളുടെ പ്രതിരോധം കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പുകവലി, ഡയബറ്റീസ്, ജീവിതശൈലി ഘടകങ്ങൾ തുടങ്ങിയ ഘടകങ്ങളില് ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ഈ സാഹചര്യങ്ങളിൽ വലിയ ശ്രദ്ധചെലുത്തി ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോഴാണ് അതിലും ഗുരുതരമായ അവസ്ഥ ഗവേഷകർ മനസിലാക്കുന്നത്.
പ്ലാസ്റ്റിക്ക് വാട്ടർബോട്ടിലുകളിൽ നിന്നും വെള്ളം കുടിക്കുന്നത്, ഭക്ഷണം പൊതിഞ്ഞ് ലഭിക്കുന്ന പാക്കേജിങ്, ശ്വസനത്തിലൂടെ ശരീരത്തിലെത്തുന്ന കണങ്ങൾ ഇവയെല്ലാം ധമനികളിൽ പ്ലാസ്റ്റിക് കണികളുടെ സാന്നിധ്യത്തിന് കാരണമാകാം.Content Highlights: Silent Killer in Blood, risks heart health