ഇറ്റലിക്കാരുടെ ഫേവറിറ്റ് 'കപ'! പക്ഷേ ആരോഗ്യത്തിനത്ര ഗുഡ് അല്ല

ഇറ്റലിക്കാരുടെ ഫേവറിറ്റ് പക്ഷേ ഈ സമയങ്ങളില്‍ കഴിക്കരുത്...

നല്ലൊരു ഉച്ചഭക്ഷണത്തിന് ശേഷം ഒരു കാപ്പുച്ചിനോ കുടിക്കാൻ തോന്നിയാലോ?. ദഹനത്തിനും മെറ്റബോളിസത്തിനും കാപ്പുച്ചിനോ നല്ലതാണെന്നാണ് ഇറ്റലിക്കാരുടെ വിശ്വാസമത്രേ. അതുകൊണ്ട് തന്നെ കാപ്പുച്ചിനോ അവരുടെ ദൈന്യദിന ജീവിതത്തിലെ പ്രധാന പാനീയവുമാണ്. പാരമ്പര്യത്തിന്റെ ഭാഗമാണ് ഇറ്റലിക്കാർക്ക് കാപ്പുച്ചിനോയെന്ന് കൂടി പറയാം. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പേസ്ട്രിക്കൊപ്പം ഇറ്റലിക്കാർക്ക് നിർബന്ധമാണ് കാപ്പുച്ചിനോ. ബ്രേക്ക്ഫാസ്റ്റിനൊപ്പം മാത്രമേ കാപ്പുച്ചിനോ കുടിക്കു എന്നതാണ് ഇപ്പോള്‍ ഇറ്റലിക്കാരുടെ രീതി. കാരണം നല്ല കട്ടിയുള്ള പാലിൽ തയ്യാറാക്കുന്ന ഈ പാനീയം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം കുടിക്കുന്നത് നല്ലതല്ലെന്നാണ് അവർ കരുതുന്നത്.

നന്നായി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വയർ നന്നായി നിറയും ഇതിന് പുറമേ കാപ്പുച്ചിനോ കൂടി കുടിച്ചാൽ, അത് വയറ് വീർക്കാനും ഉറക്കം പോലും നഷ്ടപ്പെടാനും കാരണമാകുമെന്ന് ക്ലിനിക്കൽ ഡയറ്റീഷനായ മാളവിക ഫുൽവാനി പറയുന്നു. ദഹനത്തെ സഹായിക്കുന്നതിന് പുറമേ ഗാസ്ട്രിക്ക് ആസിഡ് ഉണ്ടാകാനും കാപ്പി കാരണമാകും. മാത്രമല്ല ഇതുമൂലം ബൈൽ - പാൻക്രിയാറ്റിക്ക് സെക്രീഷൻ നടക്കും. ഇത് മലബന്ധം ഇല്ലാതെയാക്കും. എന്നാൽ കാപ്പുച്ചിനോയിലെ പാൽ ഇതെല്ലാം തകിടംമറിക്കും. പാലു തന്നെയാണ് കാപ്പുച്ചിനോയെ വില്ലനാക്കുന്നത്. അതിനാൽ നന്നായി ഭക്ഷണം കഴിച്ച ശേഷം ഇറ്റലിക്കാർ കാപ്പിച്ചിനോയ്ക്ക് പകരം മറ്റ് ഓപ്ഷനുകളായ എസ്പ്രസോ അല്ലെങ്കിൽ മാക്കിയാറ്റോയോ ആണ് തെരഞ്ഞെടുക്കുക. ഇതാകുമ്പോൾ പാല്ലില്ലാതെ കോഫി എൻജോയ് ചെയ്യുന്നതിനൊപ്പം വയറിന് പ്രശ്‌നങ്ങളുമില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പാൽ ഒഴിവാക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ പലരുടെ വയറിൽ ലാക്ടോസ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാവാം. ഇക്കാരണത്താല്‍ പാലടങ്ങിയ പാനിയങ്ങൾ കുടിക്കുന്നത് ദഹനത്തെ ബാധിക്കാൻ കാരണമാകും. ഇറ്റാലിയൻ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇറ്റലിക്കാർ പ്രഭാതഭക്ഷണത്തിനൊപ്പം മാത്രമേ കാപ്പുച്ചിനോ കുടിക്കാറുള്ളു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം അവർ കാപ്പി മാത്രമേ തെരഞ്ഞൈടുക്കാറുള്ളു.

മറുവശത്ത് കാപ്പി കുടിക്കുന്നത് ചില പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്താമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗീരണത്തെ ഇത് ബാധിക്കും. തത്ഫലമായി ഉത്കണ്ഠ, ഉറക്കമില്ലായ്മ, വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടും. ചിലർക്കിത് ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കും. കാപ്പിയിലെ പോളിഫെനോൾസ് എന്ന സംയുക്തം ഇരുമ്പുമായി ചേരുകയും ശരീരത്തിന് ഇരുമ്പ് ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നതുമാണ് ഇതിനെല്ലാം കാരണം. അതിനാൽ ദിവസം രണ്ടുകാപ്പി മാത്രമായി കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.Content Highlights: Italian's favourite cuppa is not good for Health

To advertise here,contact us