കൈകാലുകള്ക്ക് ഒരു മരവിപ്പും കുത്തുന്നതുപോലുള്ള വേദനയും പലര്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടാണ്. ഇത് ചെറിയ ഒരു പ്രശ്നമായി തള്ളിക്കളയേണ്ട വിഷയമല്ല.ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമായ വിറ്റാമിന് ബി-12 ന്റെ കുറവായിരിക്കാം ഈ അസ്വസ്ഥതകള്ക്ക് കാരണം. നാഡികളെ സംരക്ഷിക്കുന്ന പ്രധാന കവചത്തിനുണ്ടാകുന്ന കേടുപാടുകള് മൂലമാണ് മരവിപ്പും വേദനയും ഉണ്ടാകുന്നത്.
എന്താണ് വിറ്റാമിന് ബി-12 ന്റെ കുറവുകൊണ്ട് ശരീരത്തിന് സംഭവിക്കുന്ന ദോഷങ്ങള്
നമ്മുടെ ഞരമ്പുകള് ഒരു ഇന്സുലിന് കവചത്താല് മൂടപ്പെട്ടിരിക്കുന്നു. ഇത് electrical impulses നെ ശരീരം മുഴുവന് വേഗത്തിലും കൃത്യമായും കൊണ്ടുപോകാന് സഹായിക്കുന്നു. ഈ ഇന്സുലിന് കവചം നിലനിര്ത്തുന്നതും പുനരുജ്ജീവിപ്പിക്കുന്നതും വിറ്റാമിന് ബി-12 ആണ്. വിറ്റാമിന് ബി-12 ന്റെ അളവ് കുറയുമ്പോള് ഈ ഇന്സലേഷന് തകരുകയും നാഡീപ്രവര്ത്തനങ്ങള് മന്ദഗതിയിലാവുകയും ചെയ്യും.
ആദ്യം ഇത് ബാധിക്കുന്നത് കൈകളെയും കാലുകളെയുമാണ്. മരവിപ്പും കുത്തുന്നതുപോലുള്ള വേദനയും വിറ്റാമിന് ബി -12ൻ്റെ ആദ്യകാല ലക്ഷണങ്ങളായിരിക്കാം. ആവശ്യത്തിന് വിറ്റാമിന് ഇല്ലെങ്കില് നാഡികള്ക്ക് കേടുപാടുകള് സംഭവിക്കാം. ആദ്യകാല ലക്ഷണങ്ങള് ശ്രദ്ധിച്ചില്ലെങ്കില് പിന്നീട് ക്ഷീണം,ചര്മ്മത്തിലെ വിളര്ച്ച, മാനസികാവസ്ഥയിലെ മാറ്റങ്ങള്, ഓര്മ്മക്കുറവ് എന്നിവയൊക്കെയുണ്ടാവാം. ഇതോടൊപ്പം പേശികള്ക്ക് ബലഹീനതയും ഓര്മ്മക്കുറവും ശരീരത്തിന് ബാലന്സ് നഷ്ടപ്പെടല്, വിഷാദം പോലുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങളും ഉണ്ടായേക്കാം.
ധാന്യങ്ങള്, പാല് ഉത്പന്നങ്ങള്, മുട്ട തുടങ്ങിയവ ഭക്ഷണത്തില് ചേര്ക്കുക. ഡോക്ടറുടെ അഭിപ്രായപ്രകാരം ആവശ്യമായ സപ്ലിമെന്റുകള് കഴിക്കാവുന്നതാണ്.
(ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് . ആരോഗ്യസംബന്ധമായ സംശയങ്ങള്ക്കും ഉപദേശങ്ങള്ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :Do you have numbness and tingling in your hands and feet?