

രാവിലെ എഴുന്നേല്ക്കുമ്പോള് തുടങ്ങി ദിവസം തീരുന്നതുവരെ ഓരോരുത്തര്ക്കും ഓരോ ശീലങ്ങള് ഉണ്ടാകും. എന്നാല് ഒരു ദിവസം ആരംഭിക്കുമ്പോള് ചെയ്യുന്ന ചില കാര്യങ്ങള് ആരോഗ്യത്തെ ഗുണകരമായും ദോഷകരമായും ബാധിച്ചേക്കാം. വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന ചില പ്രഭാത ശീലങ്ങളുണ്ട്.യൂറോളിസ്റ്റായ ഡോ. വെങ്കിട്ട്സുബ്രമഹ്ണ്യം ഇക്കാര്യത്തെക്കുറിച്ച് തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
രാവിലെ പ്രഭാതശീലമായി വെള്ളം കുടിക്കാതിരിക്കുന്നതിനെ ഡോ. വെങ്കിട്ട് സുബ്രമണ്യം വിമര്ശിക്കുന്നുണ്ട്. രാത്രി മുഴുവനുള്ള നിര്ജ്ജലീകരണത്തിന് ശേഷം ശരീരവും വൃക്കകളും വെളളത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം കാപ്പിയോ ചായയോ കുടിക്കുന്നതിന് പകരം കുറഞ്ഞത് ഒരു ഗ്ലാസ് വെളളമെങ്കിലും കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക.

ഉറക്കമെഴുന്നേറ്റതിന് ശേഷം മൂത്രം ആധികനേരം പിടിച്ചുവയ്ക്കരുത്. എഴുന്നേറ്റാലുടന് മൂത്രമൊഴിക്കണം.പകല് സമയത്തും മൂത്രം അധികനേരം പിടിച്ചുവയ്ക്കാതിരിക്കാന് ശ്രദ്ധിക്കണം.
ഒഴിഞ്ഞവയറ്റില് വേദനസംഹാരികള് ഒരിക്കലും കഴിക്കരുത്. വിവേകപൂര്വ്വം കഴിച്ചില്ലെങ്കില് വേദനസംഹാരികള് വൃക്കകള്ക്ക് ദോഷം ചെയ്യും.
കഠിനമായ വ്യായാമത്തിന് ശേഷം ശരീരത്തില് ജലാംശം ഇല്ലാതായിപ്പോകകുത്. ജലാംശം ഒഴിവാക്കുന്നത് വൃക്കകള്ക്ക് ദോഷം ചെയ്യും. പ്രഭാത വ്യായാമങ്ങള് നിങ്ങളുടെ ഒരു ദിവസം ഊര്ജ്ജസ്വലമാക്കുമെങ്കിലും നഷ്ടപ്പെട്ടുപോകുന്ന വെളളം ശരീരത്തിന് തിരികെ നല്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ചിലര് വണ്ണം കുറയ്ക്കാനും മറ്റുമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പതിവുണ്ട്. അതുപോലെ തിരക്കേറിയ ജീവിതശൈലി മൂലവും പ്രഭാത ഭക്ഷണം കഴിക്കാതിരിക്കരുത്. എപ്പോഴും ആരോഗ്യകരമായ പ്രൊട്ടീന് നിറഞ്ഞ ഭക്ഷണത്തോടൊപ്പം ദിവസം ആരംഭിക്കാന് ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കാനുള്ള പ്രവണത നാമറിയാതെ വര്ധിപ്പിക്കും. ഇത് വൃക്കകള്ക്ക് ദോഷം ചെയ്യും.
( ഈ ലേഖനം വിവരങ്ങള് നല്കുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്ക്കും പ്രശ്നങ്ങള്ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)
Content Highlights :5 morning habits that damage your kidneys