പല വീടുകളിലും ദേവാലയങ്ങളിലുമെല്ലാം നമ്മള് വളരെ സാധാരണമായി കാണുന്നവയാണ് അഗര്ബത്തികള്. മികച്ച സുഗന്ധം കൊണ്ട് ഇവ നമ്മുടെ മാനസികാവസ്ഥയെയും മെച്ചപ്പെടുത്താറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും അഗര്ബതി ആളത്ര സേഫല്ല എന്നാണ് പഠനങ്ങള് പറയുന്നത്.
ക്ലിനിക്കല് ആന്ഡ് മോളിക്കുലാര് അലര്ജി പുറത്ത് വിട്ട പഠനത്തില് അഗര്ബത്തി സിഗരറ്റിനേക്കാള് അപകടകാരിയാണെന്ന് വിശദീകരിക്കുന്നു. ഒരു സിഗരറ്റ് കത്തിക്കുമ്പോള് ഒരു ഗ്രാമിന് ഏകദേശം 10 മില്ലിഗ്രാം ദോഷകരമായ പദാര്ത്ഥമാണ് പുറം തള്ളുന്നതെങ്കില് അഗര്ബത്തിയില് ഇത് 45 മില്ലിഗ്രാമാണുള്ളത്. ഇത് കൂടാതെ കാര്ബണ് മോണോക്സൈഡ്, നൈട്രജന് ഡൈ ഓക്സൈഡ്, സള്ഫര് ഡൈഓക്സൈഡ്, ബാഷ്പശീല ജൈവ സംയുക്തങ്ങള്, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്ബണുകള് എന്നിവയുള്പ്പടെ വിവിധ ദോഷകരമായ വസ്തുക്കള് മിക്ക അഗര്ബത്തികളിലും അടങ്ങിയിട്ടുണ്ട്. ഇവ ശ്വസനപ്രശ്നങ്ങള്, അലര്ജി എന്നിവയ്ക്ക് കാരണമായേക്കാം.
അഗർബതിയിൽ അടങ്ങിയിട്ടുള്ള മുകളിൽ പറഞ്ഞ പല പദാർത്ഥങ്ങളും ശ്വാസകോശത്തിന് ദോഷം ചെയ്യുന്നവയും കാന്സര് പോലെയുള്ള രോഗങ്ങള്ക്ക് കാരണമാകുന്നവയുമാണ്. അതിനാല് നിങ്ങള് ഇവ ഉപയോഗിക്കുന്നുണ്ടെങ്കില് പരമാവധി വായു സഞ്ചാരമുള്ള ഇടങ്ങളില് മാത്രം വെക്കുക.
ദിവസവും അഗര്ബതി കത്തിക്കുമ്പോള് ചുമ, ശ്വാസതടസം, ശ്വാസകോശത്തിന്റെ പ്രവര്ത്തനത്തില് തകരാര് എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടികളുള്ളിൽ ആസ്തമ, സിഒപിഡി, അലര്ജികള്, ശ്വാസകോശ കാന്സര് എന്നിവയ്ക്കും അഗർബത്തി കാരണമായേക്കാം. ദീർഘകാലമായി ഇവയുടെ പുക ശ്വസിക്കുന്ന വ്യക്തികളിൽ ശ്വാസകോശ കാൻസറിന് കാരണമാകുന്ന സ്ക്വാമസ്-സെൽ കാർസിനോമകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Content Highlights- Agarbatti smells good, but it's more dangerous than cigarettes; Study warns