ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ക്രൗബറോയില്നിന്നുള്ള 65 വയസ്സുകാരിയാണ് ഡെനിസ് ബേക്കണ്. നര്ത്തകിയും ഉപകരണസംഗീതത്തില് വിദഗ്ധയുമായ ഇവര്ക്ക് 2014ല് പാര്ക്കിന്സണ് രോഗം ബാധിക്കുകയും ചലനസംബന്ധമായ പ്രശ്നങ്ങളും വിറയലും അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇത് അവരുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുകയും ചെയ്തിരുന്നു. എന്നാല് വര്ഷങ്ങള്ക്ക് ശേഷം അടുത്തിടെ കിംഗ്സ് കോളജ് ഹോസ്പിറ്റലില് വച്ച് ഡെനിസ് ബേക്കണ് നാല് മണിക്കൂര് നീണ്ടുനിന്ന ബ്രെയിന് സ്റ്റിമുലേഷന് ശസ്ത്രക്രീയയ്ക്ക് വിധേയയായി. (ബ്രാഡികൈനേഷ്യ(സാവധാനത്തിലുള്ള ചലനം) പേശികളുടെ കാഠിന്യം എന്നിവയെ ചെറുക്കുന്നതിന് വേണ്ടി നടത്തുന്ന ശസ്ത്രക്രിയയാണ് ബ്രെയിന് സ്റ്റിമുലേഷന് ശസ്ത്രക്രീയ. തലയോട്ടിയില് ഘടിപ്പിച്ച ഇലക്ട്രോഡുകള് ഉപയോഗിച്ചാണ് ഇത് നടത്തുന്നത്.)
എന്നാല് ശസ്ത്രക്രിയക്കിടയില് ഓപ്പറേഷന് ടേബിളില് വച്ച് അവര്ക്ക് കൈവിരലുകള് അനക്കാന് സാധിക്കുകയും ഡെന്നീസ് ക്ലാരിനെറ്റ് വായിക്കുകയും ചെയ്തുവെന്ന് ശസ്ത്രക്രിയ നടത്തിയ ന്യൂറോ സര്ജറി പ്രൊഫസര് കെയൂമര്സ് പറയുന്നു.
ഡെനിസിന്റെ തലയില് കൃത്യമായ കോര്ഡിനേറ്റുകളുളള ഒരു ഫ്രെയിം സ്ഥാപിച്ച ശേഷം തലയോട്ടിയില് ചെറിയ ദ്വാരങ്ങള് നിര്മ്മിച്ചു. ഇലക്ട്രോഡുകള് സ്ഥാപിക്കാനായുളള നാവിഗേറ്ററായാണ് ഈ ദ്വാരങ്ങള് പ്രവര്ത്തിച്ചത്. പിന്നീട് ഡെനീസിന്റെ തലച്ചോറില് ഇടതുവശത്ത് ഇലക്ട്രോഡുകള് സ്ഥാപിച്ച ശേഷം കറണ്ട് ഓണ് ചെയ്തപ്പോള് വലതുവശത്തെ കൈയ്യുടെ ചലനം മെച്ചപ്പെടുകയും ഇടതുവശത്ത് ഇലക്ട്രോഡുകള് സ്ഥാപിച്ചപ്പോള് വലതുവശത്തെ കൈകളുടെ ചലനം മെച്ചപ്പെടുകയും ചെയ്തു. ഒരു മികച്ച ക്ലാരിനെറ്റ് വായനക്കാരിയായതുകൊണ്ട് പ്രൊഫസര് കെയൂമര്സ് ആ സമയത്ത് ശസ്ത്രക്രിയ ടേബിളിലേക്ക് ക്ലാരിനെറ്റ് കൊണ്ടുവരാന് ആവശ്യപ്പെടുകയും ഡെനീസിനോട് അത് വായിക്കാന് പറയുകയുമായിരുന്നു. ഡെനീസിന് ക്ലാരിനെറ്റ് വായിക്കാന് നിഷ്പ്രയാസം കഴിയുകയും ചെയ്തു. തലച്ചോറിന് ഉത്തേജനം ലഭിച്ചുകഴിഞ്ഞപ്പോള് ഡെനീസിന്റെ കൈയ്യുടെ ചലനം മെച്ചപ്പെടുന്നത് കണ്ട് സന്തോഷമുണ്ടായെന്ന് പ്രൊഫസര് കെയൂമര്സ് പറഞ്ഞു.
തന്റെ സാധാരണ ജീവിതം വീണ്ടെടുക്കാന് കഴിയുമെന്ന് ഇപ്പോള് വിശ്വാസമുണ്ടെന്നും പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാന് കഴിയുമെന്നും ക്ലാരിനെറ്റ് വായിക്കാനും നൃത്തം ചെയ്യാനും നീന്താനും ഒക്കെ സാധിക്കുമെന്നും വിശ്വാസമുണ്ടെന്ന് ഡെനീസ് പറയുന്നു. പാര്ക്കിന്സണ്സ് രോഗത്തിന്റെ മോട്ടോര് ലക്ഷണങ്ങള് നിയന്ത്രിക്കുന്നതിനും വിറയല്,ചലനത്തിലെ മന്ദത എന്നിവ മെച്ചപ്പെടുത്തുന്നതിനും ഏറ്റവും ഫലപ്രദവും തെളിവുകള് അടിസ്ഥാനമാക്കിയുളളതും ദീര്ഘകാലം നിലനില്ക്കുന്നതുമായ ചികിത്സകളിലൊന്നാണ് ഡീപ്പ് ബ്രെയിന് സ്റ്റിമുലേഷന്.
Content Highlights:A picture of a woman suffering from Parkinson's disease playing the clarinet during treatment goes viral.