ഏമ്പക്കവും വായ്‌നാറ്റവും ബുദ്ധിമുട്ടിക്കുന്നുണ്ടോ, മധുരക്കൊതിയുണ്ടോ? കാരണം ഇതാണ്

വല്ലാത്ത ക്ഷീണവും തളര്‍ച്ചയുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ഏമ്പക്കവും വായ്‌നാറ്റവും ബുദ്ധിമുട്ടിക്കുന്നുണ്ടോ, മധുരക്കൊതിയുണ്ടോ? കാരണം ഇതാണ്
dot image

ത്ര ശ്രമിച്ചിട്ടും മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സാധിക്കുന്നില്ലേ.. കാരണം വയറ്റിലെ ചീത്ത ബാക്ടീരിയകളായേക്കാം. നാച്ചുറോപ്പതി ഡോക്ടറായ ഡോ.അഖില വിനോദ് ഇന്‍സ്റ്റയില്‍ പങ്കുവച്ച റീല്‍ ചീത്ത ബാക്ടീരിയകള്‍ പെരുകുന്നതിന്റെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്നതാണ്.

മധുരത്തോട് വല്ലാതെ ആസക്തി തോന്നുന്നുണ്ടെങ്കില്‍ അതിനര്‍ഥം കുടലില്‍ ചീത്ത ബാക്ടീരികളും ഫംഗസും ക്രമാതീതമായി വളരുന്നുണ്ടെന്നാണെന്ന് ഡോക്ടര്‍ പറയുന്നു. സത്യത്തില്‍ ഈ കഴിക്കുന്ന ഭക്ഷണം നിങ്ങള്‍ക്ക് വേണ്ടിയല്ല ഈ ചീത്ത ബാക്ടീരിയയ്ക്ക് വേണ്ടിയാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും പ്രതിരോധശക്തി കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഇത്തരക്കാര്‍ക്ക് ഷുഗറിന്റെ അളവില്‍ വ്യതിയാനം സംഭവിച്ചേക്കാം. വല്ലാത്ത ക്ഷീണവും തളര്‍ച്ചയുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഗ്രീക്ക് യോഗര്‍ട്ട്, പ്രൊബയോട്ടിക് ടാബ്ലെറ്റ്, പഴങ്കഞ്ഞി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഓഈ പ്രശ്‌നത്തിന് ഗുണം ചെയ്യുമെന്നും ഡോക്ടര്‍ പറയുന്നു.

അതുപോലെ ചീത്ത ബാക്ടീരിയയും ഫംഗസും പെരുകുന്നത് ദഹനവ്യവസ്ഥയെയും താറുമാറിലാക്കുമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്. ഇതിന്റെ ഫലമായി വയറുവീര്‍ക്കല്‍, ദഹനക്കേട്, ഏമ്പക്കം, കീഴ്ശ്വാസം, വായ്‌നാറ്റം തുടങ്ങിയ പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരും. പ്രൊബയോടിക്ക് കൊടുക്ക് വയറിനെ കള്‍ച്ചര്‍ ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി. വിറ്റമിന്‍ ഡി നല്‍കി പ്രതിരോധശക്തിയും വര്‍ധിപ്പിക്കാം. യോഗ ചെയ്യുന്നതും നല്ലതാണ്.

Content Highlights: The Gut-Sugar Connection: How Bad Bacteria Can Fuel Cravings

dot image
To advertise here,contact us
dot image