
മുരിങ്ങ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമുള്ള പച്ചക്കറികളിലൊന്നാണ്. മുരിങ്ങയുടെ കായ്ക്കും ഇലകള്ക്കും ആരോഗ്യ ഗുണങ്ങളേറെയാണെന്ന് പറയാതെ തന്നെ നമുക്കറിയാം. പക്ഷേ നമുക്ക് അറിയാത്ത ചില ഗുണങ്ങളെ കുറിച്ച് പറഞ്ഞ് തരികയാണ് ഗാസ്ട്രോഎന്ററോളജിസ്റ്റായ ഡോക്ടര് ശുഭം വല്സ്യ. മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുള്ളതിനാല് സ്വന്തമായി അതുപയോഗിച്ച് പൊറോട്ട ഉണ്ടാക്കുമെന്ന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എങ്ങനെയാണ് മുരിങ്ങ ഉള്പ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാവുന്നത്?
തന്റെ ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മുരിങ്ങയുടെ ഗുണങ്ങളെ കുറിച്ച് ഹെപ്പറ്റോളജിസ്റ്റ് കൂടിയായ ഡോക്ടർ വിശദീകരിക്കുന്നത്. അസിഡിറ്റി ഇല്ലാതാക്കും, ശരീരത്തില് വീക്കം ഉണ്ടാവാതെ സംരക്ഷിക്കും എന്നിങ്ങനെ പല ഗുണങ്ങളാണ് മുരിങ്ങയില കഴിക്കുന്നതിലൂടെയുള്ളത്. നമ്മുടെ ദഹനത്തിനും പ്രതിരോധത്തിനും മികച്ചതാണ് മുരിങ്ങയിലയെന്നും അദ്ദേഹം പറയുന്നു. കണ്ണുമടച്ച് സൂപ്പര്ഫുഡ് എന്ന് മുരിങ്ങയെ വിശേഷിപ്പിക്കാം എന്നാണ് അദ്ദേഹം പക്ഷം.
ആഹാരത്തിന് ശേഷം വയറ്റിലുണ്ടാവുന്ന പ്രശ്നങ്ങള്ക്ക് മികച്ച പരിഹാരമാണ് മുരിങ്ങയിലയെന്നും വീഡിയോയില് അദ്ദേഹം പറയുന്നു. വയറിലെ ആസിഡിനെ ന്യൂട്രലൈസ് ചെയ്യും, ദഹനം മികച്ചരീതിയിലാക്കും. കാന്സര് സംബന്ധമായും അള്സര് സംബന്ധമായും ഇതിന്റെ പ്രതിരോധത്തെ കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇവിടെയും തീര്ന്നില്ല, വൈറ്റമിന് സി കൊണ്ട് സമ്പുഷ്ടമാണ് . ഇതില് ബീറ്റ കരോട്ടിന്, കാല്സ്യം, പൊട്ടാസ്യം എന്നിവയുണ്ട്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും കോശങ്ങള്ക്ക് തകറാറുണ്ടാവാതെയും സഹായിക്കും.
Content Highlights: Moringa, favourite of PM Modi have many health benefits