ബോറടിക്കുന്നു ഒരു ചായ കുടിച്ചാലോ? ആ ക്ഷണം ഇനി സ്വീകരിക്കേണ്ട! കാര്യം കുറച്ച് സീരിയസാണ്

ജേര്‍ണല്‍ ഒഫ് എഫക്ടീവ് ഡിസോഡേഴ്‌സിലാണ് പുതിയ പഠനം പബ്ലിഷ് ചെയ്തിരിക്കുന്നത്

ബോറടിക്കുന്നു ഒരു ചായ കുടിച്ചാലോ? ആ ക്ഷണം ഇനി സ്വീകരിക്കേണ്ട! കാര്യം കുറച്ച് സീരിയസാണ്
dot image

ഇന്ത്യകാര്‍ക്ക് ചായയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. പക്ഷേ ചൈനയിലെ ചിന്‍ഗുവ സര്‍വകലാശാലയിലെയും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഒഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌സിലെയും ഗവേഷകർ നടത്തിയ സര്‍വേ പറയുന്നത് അമിതമായി ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ്. ഓഫീസിലായാലും വീട്ടിലായാലും 'ചായ നേരം' അതിനൊരു പ്രത്യേക ഫീലാണ്. ഏത് സാഹചര്യമായാലും ഒരു ചായ കുടിച്ചിട്ട് സംസാരിച്ചാലോ എന്ന പ്രയോഗമാകും വായില്‍ ആദ്യം വരിക. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു പോസ്റ്റാണ് ചായപ്രേമികളെ 'രോഷാകുല'രാക്കിയിരിക്കുന്നത്.

നിരന്തരമായി ചായ കുടിക്കുന്നവര്‍ക്ക് ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. പാല്‍ചായ ഒരു ഗ്ലോബല്‍ ക്രേസ് അല്ല മറിച്ച് അത് നമ്മുടെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. നിരന്തരം ചായ കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം എന്നിവ കൂടാതെ സൈക്കോളജിക്കലായ പല ലക്ഷണങ്ങളും കാണിക്കുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

ബീജിങ് സര്‍വകലാശാലയിലെ 5281 വിദ്യാര്‍ത്ഥികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ജേര്‍ണല്‍ ഒഫ് എഫക്ടീവ് ഡിസോഡേഴ്‌സിലാണ് ഈ പഠനം പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇതില്‍ പാല്‍ചായയും മാനസിക ആരോഗ്യവുമായുള്ള ബന്ധത്തെ കുറിച്ച് കൃത്യമായ വിവരണമാണുള്ളത്. ആറു മുതല്‍ പതിനൊന്ന് കപ്പ് ചായ കുടിക്കുന്നവര്‍ വരെ പഠനത്തിലുള്‍പ്പെട്ടിരുന്നു. ഏകാന്തത, വിഷാദം, ഉത്കണ്ഠ, ആത്മഹത്യ പ്രവണത എന്നിവയുമായി പാല്‍ചായയിലുള്ള അഡിക്ഷന്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പഠനത്തെ കുറിച്ചുള്ള ഇന്‍സ്റ്റ പോസ്റ്റിന് താഴെ വന്ന കമന്റുകളായിരുന്നു രസകരം. ചായ പ്രേമികള്‍ പഠനത്തെ തീര്‍ത്തും തള്ളിക്കളഞ്ഞെന്ന് കമന്റുകളില്‍ നിന്നും വ്യക്തമായിരുന്നു.

ചായ കുടിക്കുന്നതാണ് സന്തോഷം, കുടുംബത്തോടൊപ്പം ഒരുമിച്ച് ചായ കുടിക്കുമ്പോള്‍ എന്ത് വിഷാദം, അനാവശ്യം പറയുന്നോ, എല്ലാവരെയും ഒന്നിച്ചു ചേര്‍ക്കുന്നതാണ് ചായ, ചായ ഉണ്ടാക്കുമ്പോഴാണ് ഈ പോസ്റ്റ് വായിക്കുന്നത്.. ചായ കുടിച്ചില്ലെങ്കിലാണ് ഉത്കണ്ഠയും വിഷാദവും വരിക, എന്ത് സംഭവിച്ചാലും ഇല്ലെങ്കിലും ചായ ഞങ്ങള്‍ കുടിക്കും, ആ വിഷാദം ഞങ്ങള്‍ അങ്ങ് സഹിച്ചു, ഇപ്പോഴാണ് പുകവലിക്കുന്നവരോട് പുകവലിക്കരുതെന്ന് പറയുമ്പോള്‍ എന്താണ് തോന്നുകയെന്ന് മനസിലാവുന്നത് എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.
Content Highlights: Tea addiction linked to anxiety and depression says study

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us