പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം എന്ത് തരം ഭക്ഷണവും സൂക്ഷിച്ച് കഴിക്കണമെന്ന് ചിന്തയുണ്ടാവും. വളരെ ശ്രദ്ധിച്ച് മാത്രം ഭക്ഷണവും മരുന്നും ഒക്കെ കഴിക്കേണ്ടവരാണ് പ്രമേഹരോഗികള്. എന്നാല് നമ്മുടെ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ പാല് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നുണ്ടെന്നത് വാസ്തവമാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ പാലും പഞ്ചസാര അടങ്ങിയ പാലും തമ്മിലുള്ള ബന്ധം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സിഡ്നി സര്വ്വകലാശാലയില് പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് രക്തത്തിലേക്ക് ഗ്ലൂക്കോസിനെ നല്കുന്ന സാധാരണ പാലിന്റെ ഗ്ലൈസമിക് സൂചിക 46 ആണ്. എന്നാല് ബ്രഡ് അല്ലെങ്കില് പഞ്ചസാര പാനീയങ്ങള് പോലുള്ള ഉയര്ന്ന ഗ്ലൈസമിക് ഇന്ഡക്സ് ഉള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള് സാധാരണ പാല് രക്തത്തിലെ പഞ്ചസാരയെ സ്ഥിരമായി നിലനിര്ത്താന് സഹായിക്കുന്നുണ്ട്.
പാല് പോഷക സമൃദ്ധമാണ്. സാധാരണ പാലിലെ പ്രകൃതിദത്ത പഞ്ചസാര ഊര്ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം അസ്ഥികള്, പേശികള്, നാഡികള് എന്നിവയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാല് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
പ്രമേഹമോ പ്രീഡയബറ്റിസോ ഉള്ളവര് പാലിലെ ലാക്ടോസ് ഉള്പ്പെടെ കാര്ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള് ആഹാരത്തില് ഉള്പ്പെടുന്നത് ശ്രദ്ധിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയെ ബാധിക്കും. കൂടാതെ പഞ്ചസാര പാനീയങ്ങള് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്ധിപ്പിക്കുകയും ചെയ്യും.
ലാക്ടോസ് പല്ല് ക്ഷയിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പക്ഷേ പഞ്ചസാരയുടെ അളവ് അടങ്ങിയ ഏതെങ്കിലും ഭക്ഷണങ്ങളുടെ പതിവ് ഉപയോഗം ദന്തക്ഷയത്തിന് കാരണമാകും. പഞ്ചസാര ചേര്ത്ത ഫ്ളേവേര്ഡ് പാല് കുട്ടികളില് അപകട സാധ്യത വര്ധിപ്പിക്കുന്നു. സാധാരണ പാല് കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
Content Highlights :Does drinking milk increase blood sugar levels?