നിത്യവും ഒരു ടീസ്പൂണ്‍ മത്തങ്ങ വിത്ത് കഴിച്ചുനോക്കൂ; പ്രായമാകുന്നത് തടയും, മുടി ഇടതൂര്‍ന്ന് വളരും..ഗുണങ്ങളേറെ

എന്നും രാവിലെ ഒരു സ്പൂണ്‍ മത്തങ്ങ വിത്ത് കഴിക്കുന്നത് ശരീരത്തില്‍ അത്ഭുതകരമായ മാറ്റമാണ് ഉണ്ടാക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.

പോഷക ഗുണങ്ങളേറെയുള്ള വിത്തുകളില്‍ ഒന്നാണ് മത്തങ്ങ വിത്തുകള്‍. മഗ്നീഷ്യം, സിങ്ക്, അയേണ്‍, പ്രൊട്ടീന്‍, ആരോഗ്യപ്രദമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മത്തങ്ങ വിത്ത്. എന്നും രാവിലെ ഒരു സ്പൂണ്‍ മത്തങ്ങ വിത്ത് കഴിക്കുന്നത് ശരീരത്തില്‍ അത്ഭുതകരമായ മാറ്റമാണ് ഉണ്ടാക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം ട്രിപ്‌റ്റോഫന്‍ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഉറക്കത്തെയും മാനസിക നിലയെയും നിയന്ത്രിക്കുന്ന സെറോടോനിന്‍, മെലാടോനിന്‍ എന്നീ ഹോര്‍മോണുകളായി ശരീരം ഇതിനെ മാറ്റും. ട്രിപ്‌റ്റോഫന്‍ ധാരാളം അടങ്ങിയിട്ടുള്ള മത്തങ്ങ വിത്തുകള്‍ പോലുള്ളവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദത്തിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും. മത്തങ്ങ വിത്തിന് ഇതിനുപുറമേയും നിരവധി ഗുണങ്ങളാണ് ഉള്ളത്. ആന്റിമൈക്രോബിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡേറ്റീവ്, എന്നീ ഗുണങ്ങളും ഇവയ്ക്കുണ്ട്.

ഒരു പിടി മത്തങ്ങ വിത്തില്‍ 7 ഗ്രാം പ്രൊട്ടീന്‍, 13 ഗ്രാം ഹെല്‍ത്തി ഫാറ്റ്, 37 ശതമാനം ആര്‍ഡിഐ മഗ്നീഷ്യം, 1.7 ഗ്രാം ഫൈബര്‍, വിറ്റമിന്‍ ഇ, കാരോടെനോയ്ഡ്‌സ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നത് തടയും.

മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രക്തസമ്മര്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഒപ്പം ഹൃദയമിടിപ്പും ക്രമപ്പെടുത്തും. ഒമേഗ 3 ഒമേഗ 6 എന്നിവ അടങ്ങിയിട്ടുള്ള ഇവ നല്ല കൊളസ്‌ട്രോളിന് ഗുണം ചെയ്യും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. രക്തക്കുഴലുകളെയും ഹൃദയത്തെയും ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. അതുപോലെ ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നാഡീവ്യൂഹത്തെ ശാന്തമാക്കുകയും വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും. വിത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തെ സഹായിക്കുകയും ഗ്ലൂക്കോസ് രക്തത്തില്‍ കലരുന്നതിന് സഹായിക്കുകയും ചെയ്യും.

വിത്തില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. അണുബാധയ്‌ക്കെതിരെ പോരാടാനുള്ള കരുത്ത് ശരീരത്തിന് നല്‍കും. മുഖക്കുരു കുറയ്ക്കാന്‍ ചര്‍മത്തിലെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടാന്‍, ഹെയര്‍ ഫോളിക്കിളുകള്‍ക്ക് കരുത്ത് പകരാനെല്ലാം സഹായിക്കും. പ്രായമാകുന്നത് തടയുന്നതിനൊപ്പം ചര്‍മത്തിന് തിളക്കം പ്രദാനം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന സെലിനിയം അയേണ്‍ കണ്ടന്റുകള്‍ ചര്‍മത്തിലേക്കും തലയോട്ടിയിലേക്കുമുള്ള രക്തയോട്ടം വര്‍ധിപ്പിക്കും. ഇത് മുടി വളരുന്നതിന് സഹായിക്കും. താരന്‍ കുറയ്ക്കും. ചര്‍മത്തിനായുള്ള കൊളജനും മുടിക്കായുള്ള കെരാറ്റിനും ഇത് പ്രൊഡ്യൂസ് ചെയ്യും. വിത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ ഇമ്യൂണ്‍ സെല്ലുകളെ ഡാമേജില്‍ നിന്ന് കാത്തുരക്ഷിക്കും.

Content Highlights: What Happens When You Consume 1 Teaspoon Every Morning

To advertise here,contact us