അമിതമായി മദ്യപിക്കുന്നവരുടെ പോക്ക് അപകടത്തിലേക്കാണെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ ഒരു രസത്തിന് വേണ്ടി, ഏതെങ്കിലും പ്രത്യേക അവസരങ്ങളില്, അല്ലെങ്കില് കുറച്ച് മാത്രം മദ്യപിക്കുന്ന ആളുകളുണ്ട്.അവര്ക്കുംകൂടിയുളളതാണ് ഇനി പറയാന് പോകുന്ന അറിവ്. ചെറിയ അളവിലുള്ള മദ്യപാനം പോലും തലച്ചോറിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ഒരു പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ബിഎംജെ എവിഡന്സ്-ബേസ് മെഡിസിനില് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു സമീപകാല പഠനം സൂചിപ്പിക്കുന്നത് ചെറിയ അളവിലുള്ള മദ്യപാനം പോലും ന്യൂറോഡീജനറേറ്റീവ് രോഗമായ ഡിമെന്ഷ്യ അല്ലെങ്കില് മറവിരോഗത്തിന് കാരണമായേക്കാമെന്നാണ്.
പലരും പറയാറുണ്ട് സുരക്ഷിതമായ അളവില് മദ്യം കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാവില്ല എന്ന്. മുന്കാല പഠനങ്ങളില് അളവ് കുറച്ച് മദ്യം കഴിക്കുന്നത് ദോഷകരമല്ലെന്ന റിപ്പോര്ട്ടുകളുണ്ടായിരുന്നു. പക്ഷേ കാര്യങ്ങള് അങ്ങനെയല്ല. പുതിയ പഠനം അനുസരിച്ച് ഡിമെന്ഷ്യ ബാധിച്ച പല രോഗികളും ചെറിയതോതില് മദ്യം ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചെറിയ അളവിലുള്ള മദ്യം പോലും ദീര്ഘകാല അടിസ്ഥാനത്തില് തലച്ചോറിനെ തകരാരിലാക്കുകയും പിന്നീട് ഡിമെന്ഷ്യ അല്ലെങ്കില് മറവിരോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അര ദശലക്ഷത്തിലധികം ആളുകളില് നിന്നുളള ഡാറ്റയും രണ്ട് ദശലക്ഷത്തിലധികം ആളുകളുടെ ജനിതക വിവരങ്ങളും ഉള്പ്പെടുത്തി ഗവേഷകര് നടത്തിയ വലിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതുകൊണ്ട് ലളിതമായ മദ്യപാനവും സുരക്ഷിതമാണെന്നോ നിരുപദ്രവകരമാണെന്നോ പറയാനാവില്ല എന്നാണ് ഗവേഷകര് പറയുന്നത്.
Content Highlights :Is there a safe amount of alcohol to drink? Even small amounts of alcohol increase the risk of neurodegenerative disease, study finds