ഷുഗറുളളവരാണോ? രാവിലെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പണിപാളും

രക്തത്തിലെ പഞ്ചസാരയുടെ അളവും നിങ്ങളുടെ പ്രഭാതഭക്ഷണവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് അറിയാം

പ്രമേഹമുള്ളവരാണോ? രാവിലെയുള്ള തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ മറക്കാറുണ്ടോ? അങ്ങനെയാണെങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്രഭാത ഭക്ഷണവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

പ്രഭാത ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

നമ്മുടെ കോശങ്ങള്‍ ഇന്‍സുലിനോട് എത്ര നന്നായി പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഗ്ലൂക്കോസ് രക്തത്തില്‍ നിന്ന് എത്ര എളുപ്പത്തിലും കാര്യക്ഷമമായും ഊര്‍ജ്ജത്തിനായി കോശങ്ങളിലേക്ക് കടത്തിവിടപ്പെടുന്നു എന്ന് നിര്‍ണയിക്കുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തിന് ഇന്‍സുലിനോടുളള സംവേദനക്ഷമത കുറയുന്നു. മാത്രമല്ല പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ സര്‍ക്കാര്‍ഡിയന്‍ താളത്തെ തടസപ്പെടുത്തുകയും ചെയ്യും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത് വിശപ്പകറ്റുന്നതിനൊപ്പം പഞ്ചസാരയുടെ അളവില്‍ സ്വാധീനം ചെലുത്താനും സഹായിക്കും. നാരുകള്‍ കൂടുതലുള്ള ഭക്ഷണക്രമം HbA1C ശരാശരി 0.66 ശതമാനം കുറയ്ക്കാനും ഫാസ്റ്റിംഗ് ഗ്ലൂക്കോസ് , ഫാസ്റ്റിംഗ് ഇന്‍സുലിന്‍ എന്നിവ കുറയ്ക്കാനും സഹായിക്കും.

ഫൈബര്‍ റിച്ച് കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോ ഹൈഡ്രൈറ്റ് ധാരാളം അടങ്ങിയ മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയില്‍ ആക്കുകയും കുടല്‍മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യും. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍, പേസ്ട്രികള്‍ പോലുള്ള സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് എന്നിവയ്ക്ക് പകരം, ഗോതമ്പ് ബ്രെഡ്, ഓട്‌സ് അല്ലെങ്കില്‍ മുഴുവന്‍ ധാന്യങ്ങള്‍ കൊണ്ടുള്ള മാവ് എന്നിവ കൊണ്ട് ബേക്ക് ചെയ്ത ഭക്ഷണങ്ങളും തിരഞ്ഞെടുക്കാം. സ്വാഭാവിക മധുരത്തിനും ആന്റിഓക്സിഡന്റ് വര്‍ദ്ധനയ്ക്കും ബെറികള്‍, ആപ്പിള്‍, പിയര്‍, ചെറി തുടങ്ങിയ നാരുകള്‍ അടങ്ങിയ പഴങ്ങളും കഴിക്കാം.

ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തുക

കൊഴുപ്പുകള്‍ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിര്‍ത്താനും ഭക്ഷണത്തിന് രുചിയും സംതൃപ്തിയും നല്‍കാനും സഹായിക്കുന്നു.ആരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് അവോക്കാഡോ കഴിക്കാവുന്നതാണ്. അതുപോലെ ഓട്സില്‍ നട്സ് അല്ലെങ്കില്‍ വിത്തുകള്‍ ചേര്‍ത്ത് കഴിക്കാം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :Learn how your blood sugar levels are related to your breakfast

To advertise here,contact us