ഇന്ത്യക്കാരുടെ കൈകാലുകളിലെ അണുബാധ വർധിക്കുന്നു! കാരണമിതാണ്

മൺസൂൺ കാലങ്ങളിലാണ് ഇത്തരം കേസുകൾ അധികമായി കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്

ഇന്ത്യൻ നഗരങ്ങളിൽ താമസിക്കുന്ന ആളുകളിൽ കൈകളിലും പാദങ്ങളിലും അണുബാധ വർധിക്കുന്നു. മൺസൂൺ കാലങ്ങളിലാണ് ഇത്തരം കേസുകൾ അധികമായി കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്. അണുബാധകളെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. വൈറസ് ബാധമൂലമുള്ള ഹാൻഡ് - ഫൂട്ട് - മൗത്ത് ഡിസീസ്(HFMD) എന്നും ത്വക്കിലുണ്ടാകുന്ന ഫംഗൽ അണുബാധയെന്നുമാണ് ഇവയെ വേർതിരിച്ചിരിക്കുന്നത്. ജീവിതശൈലിയുടെ ഭാഗമായ ശീലങ്ങൾ, പ്രതിരോധശേഷി ദുർബലമാകുന്ന അവസ്ഥ എന്നിവയ്‌ക്കൊപ്പം സീസണലായ ഘടകങ്ങളും മൂലം ഈ രണ്ടു തരം അണുബാധകളുടെ തോതും വർധിച്ചത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

കുട്ടികൾക്കിടയിലാണ് വൈറൽ അസുഖമായ HFMD കൂടുതലായി വ്യാപിക്കുന്നത്. ഇതുമൂലം പനി, വായിലെ പുണ്ണ്, കൈയിലും കാലിലും പാടുകൾ എന്നിവ ഉണ്ടാകും. സ്‌കൂളിലും ഡേകെയറുകളിലും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിക്കുന്നത്. ഈ അസുഖം ബാധിക്കുന്നവർ പെട്ടെന്ന് തന്നെ രോഗമുക്തി നേടുമെങ്കിലും അമിതമായി വേദന അനുഭവിക്കേണ്ട ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട്. അതിനാൽ മതിയായ വിശ്രമവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവ അത്യാവശ്യമാണ്. ശുചിത്വം പാലിക്കുകയാണ് രോഗം പടരാതിരിക്കാനുള്ള ശരിയായ മാർഗം. അത്‌ലറ്റ്‌സ് ഫൂട്ട് എന്നറിയപ്പെടുന്ന റിംഗ് വോമാണ് ഫംഗല്‍ അണുബാധയിൽ പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൂടും അതുപോലെ ഈർപ്പവുമുള്ള ഇടങ്ങളിൽ നിലനിൽക്കാൻ ഫംഗസിന് കഴിയും.

വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചെറിയ നനവുള്ള തുണി മുതൽ ചെറിയനനവുള്ള ഷൂവരെ ഫംഗസ്ബാധ വിളിച്ചുവരുത്തും. ഇത് കുട്ടികളെയും മുതിർന്നവരെയും ബാധിക്കും. ത്വക്കിലെ ചൊറിച്ചിൽ, ചുവന്നതടിപ്പ്, തൊലിയിളകുക എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. ഇത്തരം രോഗങ്ങൾ വർധിക്കുന്നതിനുള്ള കാരണമായി പ്രധാനമായി കരുതപ്പെടുന്നത് മൺസൂണിലെ നനവുള്ള അന്തരീക്ഷമാണ്. ഇത് ഫംഗസിന്റെയും വയറസിന്റെ മികച്ച ആവാസകേന്ദ്രമാണ്. ആളുകൾ തമ്മിലുള്ള സാമൂഹിക സഹകരണവും രോഗം, പ്രത്യേകിച്ച് കുട്ടികളിൽ കൂടാൻ ഇടയാക്കി. ഇതിനൊപ്പം ചെരുപ്പിടാതെ നനഞ്ഞ ഇടങ്ങലിലൂടെയുള്ള നടത്തം, കാലുമുഴുവൻ മറഞ്ഞിരിക്കുന്ന ഷൂ ദീർഘനേരം ധരിക്കുന്നതെല്ലാം ഇത്തരം രോഗികളുടെ എണ്ണം വർധിപ്പിച്ചു. ആശ്വാസകരമായ കാര്യം, ഈ രോഗങ്ങൾ പ്രതിരോധിക്കാൻ കഴിയുമെന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ആദ്യത്തേത് കൈ നന്നായി കഴുകുക എന്നതാണ്. കാലുകളിൽ ഈർപ്പമില്ലാതെ സൂക്ഷിക്കണം, സ്വന്തം സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ച് ഉപയോഗിക്കരുത് (അത് മുടിചീകുന്ന ചീർപ്പായാൽ പോലും), വസ്ത്രമായാലും പാദരക്ഷയായാലും വായുകടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

കുട്ടികൾക്ക് രോഗമുണ്ടെന്ന് ബോധ്യമായാൽ അവരെ വീട്ടിൽ തന്നെ നിർത്തുക, ഇത് രോഗം പകരുന്നത് കുറയ്ക്കും. അണുബാധകൾ വർധിക്കുന്ന മൺസൂൺ കാലാവസ്ഥയിൽ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ശരിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.Content Highlights: Infection on hands and foot increase in India

To advertise here,contact us