
വെളുത്ത നിറത്തോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശം പണ്ടേയ്ക്ക് പണ്ടേ ചര്ച്ചയായിട്ടുള്ളതാണ്. ഈ ഒബ്സെഷന് ചൂഷണം ചെയ്താണ് ഇന്ത്യയിലെ കോസ്മെറ്റിക് വിപണി പച്ചപിടിച്ചതും. സോപ്പ് മുതല് സിറം വരെ പലതരത്തിലുള്ള ചര്മം വെളുപ്പിക്കുന്ന പ്രൊഡക്ടുകള് ഇന്ന് വിപണിയില് ലഭ്യമാണ്. എത്ര പണം മുടക്കിയിട്ടാണെങ്കിലും അത് വാങ്ങി ഉപയോഗിക്കുന്നതില് ഇന്ത്യക്കാര് ഒരു പിശുക്കും കാണിക്കാറുമില്ല. എന്നാല് ഇത്തരത്തില് വെളുക്കുന്നതിനായി കുളി കഴിഞ്ഞ ഉടനെ നിങ്ങള് മുഖത്ത് പുരട്ടുന്ന ക്രീമുകള് അത്ര സുരക്ഷിതമല്ലെന്ന് പറയുകയാണ് ചര്മരോഗ വിദഗ്ധയായ ഡോ.ആഞ്ചല് പന്ത്.
വെളുക്കുന്നതിനുള്ള ക്രീമുകളില് സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ടെന്നും തുടക്കത്തില് അത് ചര്മത്തെ വെളുപ്പിക്കുമെങ്കിലും പിന്നീട് നിരവധിയായ ചര്മ പ്രശ്നങ്ങള്ക്ക് കാരണമാകുമെന്നും ഡോക്ടര് പറയുന്നു.'സ്റ്റിറോയ്ഡ് ഉപയോഗിക്കമ്പോള് തുടക്കത്തില് ചര്മം വെളുക്കുന്നത് പോലെ തോന്നും. എന്നാല് തുടര്ച്ചയായുള്ള ഉപയോഗം ചര്മത്തെ നേര്പ്പിക്കും, രക്തക്കുഴലുകള് തെളിഞ്ഞുകാണും, ചൊറിച്ചില് സ്ഥിരമാകും. പൊള്ളിപ്പോകും, മുഖത്ത് രോമവളര്ച്ചയ്ക്ക് കാരണമാകും.' ഡോക്ടര് പറയുന്നു. പലരും ക്രീം ഉപയോഗിക്കുന്നത് അവസാനിക്കുമ്പോള് ചര്മത്തിന്റെ നിറം വീണ്ടും ഇരുളുകയം മുഖക്കുരു പ്രത്യക്ഷപ്പെടാന് തുടങ്ങുകയും ചെയ്യും. അതുകൊണ്ടാണ് തുടര്ച്ചയായി ക്രീം ഉപയോഗിക്കാന് പലരും നിര്ബന്ധിതരാകുന്നത് എന്നും ഡോക്ടര് ചൂണ്ടിക്കാട്ടുന്നു.
എന്താണ് പ്രതിവിധി
എത്രയും പെട്ടെന്ന് വെളുക്കുന്ന ക്രീമുകളുടെ ഉപയോഗം നിര്ത്തുക
മോയ്ചുറൈസര് മൂന്നുതവണയായി ദിവസം പുരട്ടാം
രാവിലെ 9 മണി, 11 മണി ഉച്ചയ്ക്ക് 1 മണി, 3 മണി തുടങ്ങിയ സമയത്തായി പ്ലെയ്ന് സിങ്ക് ഓക്സൈഡ് പുരട്ടിക്കൊടുക്കാം
ക്ലെന്സിങ് രാത്രി മാത്രം മതിയാകും
പെട്ടെന്ന് ക്രീം ഉപേക്ഷിക്കുന്നത് ഗുരുതര പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ടെങ്കില് വൈകാതെ ഡോക്ടറെ കാണുക. ആവശ്യമെങ്കില് മരുന്ന കഴിക്കുക.
Content Highlights: The Hidden Dangers of Fairness Creams: A Dermatologist's Warning