മനുഷ്യന് പല സ്വഭാവമാണല്ലേ…അധികമാരോടും സംസാരിക്കാതെ ഒതുങ്ങിയിരിക്കുന്ന, ആള്ക്കൂട്ടത്തില്നിന്നെല്ലാം മാറിനില്ക്കുന്ന ഇന്ട്രോവേര്ട്ടുകള് (അന്തര്മുഖര്)…. തുറന്ന് സംസാരിക്കുന്ന, എല്ലാവരോടും ഇടപെടുന്ന, സംസാരപ്രിയരും എപ്പോഴും സജീവമായിരിക്കുന്നവരുമായ എക്ട്രോവേര്ട്ടുകള് (ബഹുര്മുഖത്വം) .അങ്ങനെ പലതരം സ്വഭാവമുളള ആളുകള് നമ്മുടെ കൂടെയുണ്ട് അല്ലേ? നിങ്ങളും ചിലപ്പോള് ഇവരില് ഒരാളാവാം. എന്നാല് അന്തര്മുഖരും ബഹിര്മുഖരും അല്ലാതെ മറ്റൊരു കൂട്ടര് കൂടിയുണ്ട് നമുക്കിടയില്. അവരാണ് ഒട്രോവേര്ട്ടുകള്. ആരാണ് ഓട്രോവേര്ട്ടുകള് എന്നറിയാം.
ഒട്രോവേര്ട്ടുകളുടെ പ്രത്യേകത
സന്ദര്ഭത്തിന് അനുസരിച്ച് അന്തര്മുഖത്വവും ബഹിര്മുഖത്വവും പ്രകടിപ്പിക്കുന്നവരാണ് ഒട്രോവേര്ട്ടുകള്. അവര്ക്ക് ഏതെങ്കിലും ഒരു രിതിയില് മാത്രം ഒതുങ്ങി നില്ക്കാന് കഴിയില്ല. അവര് ചിലപ്പോള് ഒറ്റയ്ക്കിരിക്കാന് ഇഷ്ടപ്പെടുകയും മറ്റ് ചിലപ്പോള് സാമൂഹിക ഇടപെടലിലൂടെയും മറ്റും ഊര്ജ്ജം സമ്പാദിക്കുകയും ചെയ്യും.
ഇവര്ക്ക് ആളുകളോടൊപ്പം അവരില് ഒരാളായി എങ്ങനെ നില്ക്കണമെന്നും വളരെ വിദഗ്ധമായി എല്ലാത്തില്നിന്നും എങ്ങനെ പിന്വാങ്ങണമെന്നതിലും വൈദഗ്ധ്യമുണ്ട്. ഇവരുടെ വ്യക്തിത്വം രണ്ട് തരത്തിലുള്ള മിശ്രിതമായതുകൊണ്ട് സങ്കീര്ണമായ പ്രൊഫഷണല് മേഖലകളില് തിളങ്ങാന്കഴിയും. ഇത്തരക്കാര്ക്ക് എവിടുന്നെങ്കിലും അവഗണന ലഭിക്കുമെന്ന് ഭയമുണ്ടാവില്ല. മറ്റുള്ളവര്ക്ക് പരിഹരിക്കാന് കഴിയാത്ത പല പ്രശ്നങ്ങളും പരിഹരിക്കാന് മിടുക്കരും ആയിരിക്കും. സ്വന്തം ജോലികളായാലും ടീംവര്ക്കുകളിലായാലും ഒട്രോവേര്ട്ടുകള് ശോഭിക്കും.
നിങ്ങള് ഒരു ഒട്രോവേര്ട്ട് ആണോ എന്ന് എങ്ങനെ അറിയാം
1 അധികം ആയാസപ്പെടാതെ സമൂഹത്തോട് ഇടപെടാനും അതുപോലെതന്നെ ഏകാന്തതയിലേക്ക് ഉള്വലിയാനും കഴിവുള്ളവരായിരിക്കും
2 ഇവര്ക്ക് പ്രത്യേക ഊര്ജ്ജം ഉണ്ടായിരിക്കും. അവര് ചില ആളുകളെ മാത്രം ആശ്രയിക്കുന്നവരല്ല.
3 സാഹചര്യങ്ങളെയും ഇടപെടുന്ന വ്യക്തികളെയും അടിസ്ഥാനമാക്കി പെരുമാറ്റം ക്രമീകരിക്കാന് ഇവര്ക്ക് സാധിക്കും
4 നിസ്സാരമായ സംസാരങ്ങളേക്കാള് അര്ഥവത്തായ സംഭാഷണങ്ങളില് ഏര്പ്പെടാനായിരിക്കും ഇവര്ക്ക് താല്പര്യം
Content Highlights :Let's find out who are the otroverts. What is special about otroverts?