നിരന്തരമായി ഹെഡ് ചെയ്യുന്നത് തലച്ചോറിന് പണിയാകുമെന്ന് പഠന റിപ്പോർട്ട്; ബ്രെയിൻ ഇമേജിങ് ടൂളും റെഡി

'ജാമ നെറ്റ്‌വർക്ക് ഓപ്പൺ' എന്ന ജേർണലിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്

ഫുട്‍ബോളിൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഹെഡറുകൾ. ഗെയിമിലെ ഏറ്റവും നിർണായകമായ നീക്കവും ടാക്ടിക്‌സും ഹെഡറുകൾ തന്നെയായേക്കാം. എന്നാൽ ഹെഡറുകൾ മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരോഗ്യപ്രവത്തകർ. 'ജാമ നെറ്റ്‌വർക്ക് ഓപ്പൺ' എന്ന ജേർണലിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ റേഡിയോളജി ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയായ മൈക്കൽ ലിപ്ടനും സഹപ്രവർത്തകരുമാണ് നിർണായകമായ ഈ പഠനം നടത്തിയത്. 352 ഫുട്‍ബോൾ കളിക്കാരിലാണ് ഇവർ ഈ പഠനം നടത്തിയത്. ഒരു വർഷം ആയിരം തവണയോ അതിന് മുകളിലോ ഹെഡറുകൾ ചെയ്യുന്നവരിൽ നടന്ന പഠനത്തിൽ, ഇവരുടെ കണ്ണിനും നെറ്റിയ്ക്കും പിന്നലെ തലച്ചോറിലെ മടക്കുകളിൽ സൂക്ഷമമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി. പ്രായ, ലിംഗബേധമന്യേയാണ് ഈ പ്രശ്നം ഉണ്ടാകുന്നത് എന്നും കണ്ടെത്തി. പഠനത്തിൽ മറ്റൊരു നിർണായകമായ കണ്ടെത്തലും ഉണ്ടായി. മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് ചെറിയ മറവി ഉണ്ട് എന്നതായിരുന്നു ആ കണ്ടെത്തൽ.

ഇടയ്ക്കിടെ ഹെഡറുകൾ ചെയുന്ന ആളാണെങ്കിൽ ഇത്തരത്തിൽ തലച്ചോറിന് പ്രശ്നമുണ്ടാകാം എന്നതാണ് പഠനം വെളിപ്പെടുത്തുന്നത്. ആദ്യമായാണ് ഹെഡറുകളും തലച്ചോറുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പഠനം നടക്കുന്നത് എന്ന് ആരോഗ്യപ്രവർത്തകർ അവകാശപ്പെടുന്നു. ഇത്തരത്തിൽ തലച്ചോറിൽ ഉണ്ടാകുന്ന പരിക്കുകളും പ്രശ്ങ്ങളും മറ്റും പഠിക്കാനായി ഒരു ബ്രെയിൻ ഇമേജിങ് ടൂളും ഈ പഠനത്തിലൂടെ ഉണ്ടാക്കാനായി.

Content Highlights: Headers may cause problem to brain, new study says

To advertise here,contact us