വ്യായാമം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കാനാണോ ഇഷ്ടം; ഇനിയത് വേണ്ട

വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍കുളിക്കുന്നതാണോ തണുത്തവെളളത്തില്‍ കുളിക്കുന്നതാണോ നല്ലത്

വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍ ഒരു കുളി അത് വളരെ സുഖകരമായൊരു അനുഭവമായിരിക്കും അല്ലേ പകര്‍ന്നുനല്‍കുന്നത്. പക്ഷേ വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ല എന്ന് പറയുകയാണ് ഡോ. മഞ്ജുഷ അഗര്‍വാള്‍( മുംബൈയിലെ പരേലിലുളള ഗ്ലെനീഗിള്‍സ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ഡോ. മഞ്ജുഷ).

എന്തുകൊണ്ട് ചൂടുവെള്ളം ദോഷമാകുന്നത്

വ്യായാമം ചെയ്യുമ്പോള്‍ ശരീരം ചൂടാവുകയാണ് ചെയ്യുന്നത്. ഹൃദയമിടിപ്പും കൂടിയിരിക്കും. അതുകൊണ്ട് തന്നെ ശരീരം തണുക്കേണ്ടതുണ്ട്. വ്യായാമശേഷം പേശികള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരും. അങ്ങനെയുള്ള അവസരത്തില്‍ ശരീരത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോള്‍ ശരീരതാപനില വര്‍ധിക്കുകയും ഇത് മൂലം തലകറക്കവും ചിലപ്പോള്‍ ബോധക്ഷയവും വരെ അനുഭവപ്പെടാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ട് വ്യായാമത്തിന് ശേഷം കുറഞ്ഞത് 15-20 മിനിറ്റെങ്കിലും കഴിഞ്ഞശേഷം വേണം ചൂടുവെള്ളത്തില്‍ കുളിക്കാന്‍. മാത്രമല്ല വ്യായാമത്തിന് ശേഷമുള്ള വിശ്രമസമയത്ത് വെളളം കുടിക്കേണ്ടതുണ്ട്. ഹൃദയമിടിപ്പ് സാധാരണ സ്ഥിതിയിലായ ശേഷം മാത്രം മറ്റ് കാര്യങ്ങളിലേക്ക് കടക്കുക.

വ്യായാമത്തിന് ശേഷം തണുത്ത വെള്ളത്തിലെ കുളി

വ്യായാമ ശേഷം ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഉള്ള കുളി നല്ലതാണ്. അവ ശരീരത്തെ തണുപ്പിക്കുകയും പേശികള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും. ചൂടുവെള്ളത്തിലെ കുളി ദോഷകരമാണെന്ന് ഇതുകൊണ്ട് പറയാനാവില്ല. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പേശികളെ മയപ്പെടുത്തുകയും പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യും. പക്ഷേ വ്യായാമശേഷം ശരീരം തണുത്തുകഴിഞ്ഞ് ആകണമെന്ന് മാത്രം.

Content Highlights :Is it better to take a hot or cold shower after exercise?

To advertise here,contact us