മുട്ട കഴിക്കാറുണ്ടോ? ചൂട് വില്ലനാവുമ്പോൾ ഹൃദയം പണിമുടക്കും!

മുട്ട കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാം, ഹൃദയത്തെ സംരക്ഷിക്കാം

പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട കഴിക്കാത്തവരായി ചുരുക്കം ചിലരെ ഉണ്ടാകു. അവശ്യ പോഷകങ്ങൾ അടങ്ങിയ മുട്ട കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അമിതമായി ചൂടാക്കി മുട്ട കഴിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് മാത്രമല്ല ഇങ്ങനെ കഴിക്കുന്ന മുട്ടയിൽ വലിയ പോഷകാംശമുണ്ടാകുകയുമില്ല. മിക്ക ആളുകൾക്കും ഇക്കാര്യത്തിൽ വലിയ അറിവുണ്ടാകണമെന്നില്ല.

മുമ്പ് ചായയും കാപ്പിയുമൊക്കെ അമിതമായി ചൂടാക്കിയ കുടിക്കുന്ന ശീലം കാൻസറിന് കാരണമാകുമെന്ന് പറഞ്ഞപോലെ ഇവിടെയും നമ്മുടെ ആരോഗ്യത്തെ ബാധിക്കാൻ കാരണമാകുന്നത് ചൂടാണ്. ചൂടാക്കുമ്പോൾ മുട്ടയുടെ പോഷകമൂല്യം കുറയും. ഇത് കൂടുതൽ പ്രശ്‌നം ഉണ്ടാക്കുക കൊളസ്‌ട്രോൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാകും.

മുട്ടയിലെ കൊളസ്‌ട്രോൾ ഓക്‌സിഡൈസ് ചെയ്ത് ഓക്‌സിസ്റ്ററോളായി മാറുകയാണ് ചൂടാവുമ്പോൾ സംഭവിക്കുക. ഈ സംയുക്തം നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല. മാത്രമല്ല ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഈ ഓക്‌സിസ്റ്ററോൾ ധമനികളിൽ അടിഞ്ഞുകൂടുന്നതും പ്രശ്‌നമാണ്.

കുറഞ്ഞ ഊഷ്മാവിൽ അമിതമായി വേവിക്കാതെ മുട്ട കഴിക്കാം. വെളിച്ചെണ്ണയിലോ ഒലിവോയിലിലോ മാത്രം മുട്ട ഫ്രൈ ചെയ്യുക. മുട്ടയ്‌ക്കൊപ്പം പച്ചക്കറികളും ഉൾപ്പെടുത്തിയുള്ള വിഭവങ്ങൾ പരീക്ഷിക്കുന്നത് മികച്ച ഓപ്ഷനാണ്.Content Highlights: dont cook egg at high temperature, it may affect heart health

To advertise here,contact us