രാവിലെ 11 മണിക്ക് ഈ ശീലമുണ്ടെങ്കില്‍ അവസാനിപ്പിച്ചേക്ക്! ഹൃദയത്തെ കഷ്ടപ്പെടുത്തരുത്

ഉച്ചയൂണ് കഴിക്കുന്നതിന് കുറച്ച് മുന്പൊരു വിശപ്പുണ്ടാകാറില്ലേ.. ആ സമയത്ത് നിങ്ങള്‍ കഴിക്കേണ്ടത് എന്താണെന്ന് അറിഞ്ഞിരിക്കണം

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരണം. ഇത് കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കും, ഭാരം വര്‍ധിക്കുന്നത് തടയും, ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടാവില്ല. വിദഗ്ദര്‍ പറയുന്നത്, ഭക്ഷണക്രമത്തില്‍ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഹൃദയത്തിന് മികച്ച സംരക്ഷണം നല്‍കുമെന്നാണ്. രക്തത്തിലെ അമിത കൊളസ്‌ട്രോളിന്റെ അളവ്, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയെല്ലാം നിയന്ത്രിക്കാന്‍ കൃത്യമായ ശരീരഭാരവും ആരോഗ്യമുള്ള ഹൃദയവും ആവശ്യമാണ്. ഈ രണ്ട് അനാരോഗ്യകരമായ അവസ്ഥകളും ധമനികള്‍ക്കുള്ളില്‍ പ്ലാക്ക് അടിഞ്ഞുകൂടാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുകയും ചെയ്യും. ഇനി നിങ്ങളുടെ ഭക്ഷണക്രമത്തിലേക്ക് വരികയാണെങ്കില്‍, രാവിലെ കഴിഞ്ഞ് ഉച്ചയോട് അടുക്കുമ്പോഴുള്ള നിങ്ങളുടെ ഒരു ശീലം, മോശമായൊരു ശീലം അതൊഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മാറ്റണമെന്ന് പറഞ്ഞാല്‍ ആ ശീലം ഉപേക്ഷിക്കണമെന്നല്ല. രാവിലെ ഒരു പതിനൊന്ന് മണിയോടു അടുക്കുമ്പോള്‍ ഒരു ചായയും ബിസ്‌ക്കറ്റും കഴിക്കുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും. ചായ ഒഴിവാക്കിയാലും ചിലര്‍ക്കെങ്കിലും ഉച്ചയൂണിന് മുമ്പൊരു ബിസ്‌ക്കറ്റ് ടൈം ഉണ്ടാകും. ആ ശീലം മാറ്റി ബിസ്‌ക്കറ്റിന് പകരം എന്തെങ്കിലും പഴവര്‍ഗങ്ങള്‍ കഴിക്കൂ എന്നാണ് ഇത്തരക്കാരോട് ഡോക്ടര്‍മാരടക്കം പറയുന്നത്.

ഉച്ചയൂണിന് മുമ്പ് നിങ്ങള്‍ക്കൊരു കുഞ്ഞന്‍ വിഷപ്പ് തോന്നിയേക്കാം അപ്പോള്‍ ആരോഗ്യകരമല്ലാത്ത ഒരു പോഷകഗുണവുമില്ലാത്ത ബിസ്‌ക്കറ്റ് കഴിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇതിന് പകരം പഴമാണ് കഴിക്കുന്നതെങ്കില്‍, പ്രത്യേകിച്ച് വാഴപ്പഴമാണ് കഴിക്കുന്നതെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്‌സും ഒപ്പം നാച്ചുറല്‍ ഷുഗറും ശരീരത്തിന് ലഭിക്കും. ഇത് ആരോഗ്യത്തിനും മികച്ചതാണ്. പോട്ടാസ്യം നിറഞ്ഞ പഴം ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും ഹൃദയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണവും നല്‍കും.  പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. അതും ഉപ്പിന്റെ അളവ് കുറയക്കുന്ന രീതിയെക്കാള്‍ മികച്ചതുമാണ്. തീര്‍ന്നില്ല പഴത്തില്‍ അടങ്ങിയിട്ടുള്ള സോല്യുബിള്‍ ഫൈബര്‍ രക്തത്തിലേക്കുള്ള കൊളസ്‌ട്രോളിന്റെ ആഗീരണവും കുറയ്ക്കും.

ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ച മറ്റ് കാര്യങ്ങളില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, പുകവലി അവസാനിപ്പിക്കുക,നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക എന്നീ രീതികളും ഉള്‍പ്പെടും.Content Highlights: Swap your 11am habit to this way, it benefits your health

To advertise here,contact us