പൂവാലന്മാർ നിസാരക്കാരല്ല! സ്ത്രീകളിൽ ഹൃദയാഘാതം വരെ ഉണ്ടാക്കാം!

ചില പൂവാലന്മാർ അപകടകാരികളല്ലെങ്കിലും മറ്റ് ചിലർ സ്ത്രീകളെ മാനസിക പിരിമുറുക്കത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചേക്കാം

സ്ത്രീകളുടെ പിറകേ നടന്ന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ പരിഹാസ രൂപേണ പൂവാലന്മാർ എന്ന് വിളിച്ച് ഒഴിവാക്കാറാണ് പലരും ചെയ്യാറ്. ചില പൂവാലന്മാർ അപകടകാരികളല്ലെങ്കിലും മറ്റ് ചിലർ സ്ത്രീകളെ മാനസിക പിരിമുറുക്കത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചേക്കാം. ഒരാള്‍ ചെയ്യുന്ന ഏറ്റവും മോശമായ കാര്യങ്ങളില്‍ ഒന്നാണ് സ്‌റ്റോക്കിങ്. ഒരാളുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ അയാളെ പിന്തുടർന്ന് ബുദ്ധിമുട്ടിക്കുന്നതിനെക്കാൾ മോശമായ എന്തുണ്ട് അല്ലേ…?

പറഞ്ഞ് വരുന്നത് പൂവാലന്മാർ അത്ര നിസാരക്കാരല്ല എന്നത് തന്നെയാണ്. ശാരീരികമായി ഉപദ്രവം മിക്ക സ്റ്റോക്കിങിലും കുറവാണെങ്കിലും ഇത് മാനസികമായി ഒരു സ്ത്രീയെ നന്നായി തളർത്തുന്നതിനൊപ്പം അവളുടെ ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കൈകടത്തൽ എത്ര ഭീകരമായ അവസ്ഥയിലെത്തിക്കുമെന്നതിന് ഒരു ഉദാഹരണമാണിത്. ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിലേക്ക് ഈ സ്റ്റോക്കിങ് കാരണമാകും.

മൂന്നിൽ ഒരു സ്ത്രീ ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ പ്രതിസന്ധിയിലൂടെ കടന്നുപോകാറുണ്ട്. അതായത് സ്റ്റോക്കിങിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് യുഎസിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചൂണ്ടിക്കാട്ടുന്നു.

സ്റ്റോക്കിങിന് വിധേയരായ സ്ത്രീകളിലും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത 41 ശതമാനത്തോളം കൂടതലാണത്രേ. ഹാർവാർഡ് ടിഎച്ച് ചാൻ സ്‌കൂൾ ഒഫ് പബ്ലിക്ക് ഹെൽത്ത് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Content Highlights: Stalking may cause Heartattack among women

To advertise here,contact us