ബ്രഷിനും എക്‌സ്പയറി ഡേറ്റുണ്ട്, ഈ സമയത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ പണി കിട്ടും

എത്ര നാളെടുക്കുമ്പോഴാണ് നമ്മൾ ബ്രഷുകൾ മാറ്റേണ്ടത് ?

നമ്മുടെ ദൈനംദിന ജീവിതത്തിലെ ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രഷിം​ഗ്. പല്ലുകളുടെ വൃത്തി ശരീരത്തിന്റെ മൊത്തത്തിലുള്ള വൃത്തിയെ ചൂണ്ടിക്കാട്ടുന്നു. പല്ലിലെ പ്ലാക്ക്, കാവിറ്റിസ്, വായ്നാറ്റം എന്നിവയ്ക്കെതിരായ ആദ്യത്തെ പ്രതിരോധമാണ് നിങ്ങളുടെ ടൂത്ത് ബ്രഷ്. ശരിയായ ബ്രഷിംഗ് ടെക്‌നിക്കുകള്‍, ഫ്‌ലോസിംഗ് എന്നിവ ആരോഗ്യകരമായ പല്പുകൾക്ക് പ്രധാനമാണ്. അങ്ങനെയാകുമ്പോൾ പല്ല് തേക്കാനായി ഉപയോ​ഗിക്കുന്ന ബ്രഷും അതേ ശ്രദ്ധയോടെ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ പല്ലുകളുടെ ആരോ​ഗ്യത്തെ നിലനിർത്തുന്ന ബ്രഷുകൾ എപ്പോഴൊക്കെയാണ് നിങ്ങൾ മാറ്റി സ്ഥാപിക്കാറുള്ളത്. എത്ര നാളെടുക്കുമ്പോഴാണ് നമ്മൾ ബ്രഷുകൾ മാറ്റേണ്ടത് ?

ദന്തഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ നിങ്ങളുടെ ടൂത്ത് ബ്രഷ് ഓരോ മൂന്നോ നാലോ മാസം കൂടുമ്പോള്‍ മാറ്റണം . കാലക്രമേണ, നിങ്ങളുടെ ബ്രഷിൻ്റെ നാരുകളുടെ ആകൃതി നഷ്ടപ്പെടുകയും, പൊട്ടിപ്പോകുകയും, ഫലപ്രാപ്തി കുറയുകയും ചെയ്യും. 3 മാസത്തിന് മുമ്പ് നിങ്ങളുടെ ബ്രഷ് തേഞ്ഞുപോയതായി തോന്നുന്നുവെങ്കില്‍ അവ മാറ്റി സ്ഥാപിക്കാൻ കാത്തിരിക്കരുത്.

എന്തുകൊണ്ട് ബ്രഷുകൾ 3 മാസം കൂടുമ്പോൾ മാറ്റിസ്ഥാപിക്കണം ?

മികച്ച ശുചീകരണ ശക്തി

പുതിയ ബ്രഷ് ഫലപ്രദമായി ശുചീകരണം നടത്തും. പഴയ ബ്രഷുകളില്‍ ബാക്ടീരിയ, യീസ്റ്റ്, പൂപ്പല്‍ എന്നിവ അടങ്ങിയിരിക്കാം. ഇത് നിങ്ങളുടെ വായുടെ ആരോഗ്യത്തെ അപകടത്തിലാക്കും. തേഞ്ഞുപോയ ബ്രഷിലെ നാരുകൾ മോണയെ സംരക്ഷിക്കുന്നതിനു പകരം അസ്വസ്ഥതയുണ്ടാക്കും. ‌വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമായ ബ്രഷ് മോണരോഗങ്ങള്‍, വായ്നാറ്റം എന്നിവ തടയാന്‍ സഹായിക്കുന്നു.

എത്രയും വേഗം ബ്രഷ് മാറ്റേണ്ട സാഹചര്യങ്ങള്‍ ?

ചിലപ്പോള്‍ 3 മാസത്തിന് മുമ്പ് നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റേണ്ടി വന്നേക്കാം. ജലദോഷം, പനി അല്ലെങ്കില്‍ തൊണ്ടയിലെ അണുബാധ എന്നിവ നിങ്ങളുടെ ബ്രഷില്‍ അണുക്കള്‍ അവശേഷിപ്പിച്ചേക്കാം. ഇത് ​വിട്ടുമാറാത്ത രോ​ഗബാധയ്ക്ക് കാരണമായേക്കാം. അവ പുറത്തേക്ക് വളയാന്‍ തുടങ്ങിയാല്‍, നിങ്ങളുടെ ബ്രഷ് ഫലപ്രദമല്ലാതാകും. കുട്ടികള്‍ പലപ്പോഴും കൂടുതല്‍ ശക്തിയോടെ ബ്രഷ് ചെയ്യുന്നതിനാല്‍ അവരുടെ ബ്രഷുകള്‍ വേഗത്തില്‍ തേഞ്ഞുപോയേക്കാം. അതിനാൽ കുട്ടികളുടെയും ബ്രഷും പെട്ടെന്ന് മാറേണ്ടതുണ്ട്.

ടൂത്ത് ബ്രഷ് എങ്ങനെ പരിപാലിക്കാം

ടൂത്ത് ബ്രഷ് മാറ്റുന്നതിന് മുമ്പുതന്നെ, ശരിയായ ടൂത്ത് ബ്രഷ് പരിചരണം അതിനെ ശുചിത്വമുള്ളതും ഫലപ്രദവുമായി നിലനിര്‍ത്തും. ടൂത്ത് പേസ്റ്റും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി എല്ലായ്‌പ്പോഴും ബ്രഷ് നന്നായി കഴുകുക. ബ്രിസ്റ്റലുകള്‍ വായുവില്‍ ഉണങ്ങാന്‍ അനുവദിക്കുന്ന തരത്തില്‍ നന്നായി വായുസഞ്ചാരമുള്ള ഒരു ഹോള്‍ഡറില്‍ ഇത് നിവര്‍ന്നു സൂക്ഷിക്കുക. ഈര്‍പ്പം ബാക്ടീരിയകളെ കുടുക്കുമെന്നതിനാല്‍ ഒരിക്കലും അടച്ച പാത്രത്തില്‍ സൂക്ഷിക്കരുത്. കൂടാതെ, ടൂത്ത് ബ്രഷുകള്‍ പങ്കിടുന്നത് ഒഴിവാക്കുക. കാരണം അവ അണുക്കള്‍ പടര്‍ത്തുകയും ആരോഗ്യത്തെ അപകടപ്പെടുത്തുകയും ചെയ്യും.

Content Highlights- The brush also has an expiration date, Should be replaced by this time

To advertise here,contact us