വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകള് ഭംഗിക്ക് മാത്രമല്ല ആരോഗ്യത്തിനും കൂടിയാണ്. ലോകമെമ്പാടുമുള്ള ഏകദേശം 3.5 ബില്യണ് ആളുകളെ ദന്തരോഗങ്ങള് ബാധിക്കുന്നുണ്ടെന്ന് WHO ഗ്ലോബല് ഡെന്റല് ഹെല്ത്ത് സ്റ്റാറ്റസ് റിപ്പോര്ട്ടില് (2022) പറയുന്നു. ആരോഗ്യകരവും നിറമുള്ളതുമായ പല്ലുകള് നിലനിര്ത്തുന്നതിനുള്ള ചില ആയുര്വേദ മാര്ഗങ്ങള് ഇതാ.
പല്ല് വൃത്തിയാക്കലിനായി വേപ്പിന് ചില്ലകള്
ഔഷധശാല ഗ്രാമമെന്നാണ് ആയുര്വേദത്തില് വേപ്പിനെ വിളിക്കുന്നത്. പല്ലില് പ്ലാക്ക് ഉണ്ടാകുന്നത് ചെറുക്കാനും മോണരോഗം തടയാനും സഹായിക്കുന്ന ആന്റിമൈക്രോബയല് ഗുണങ്ങള് വേപ്പില് അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത ടൂത്ത് ബ്രഷായിട്ടാണ് വേപ്പിന്റെ ചില്ലയെ കണക്കാക്കുന്നത്. 2015 ല് പ്രസിദ്ധീകരിച്ച ഒരു പഠനത്തില് വേപ്പ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പതിവായി ബ്രഷ് ചെയ്യുന്നത് പ്ലാക്ക് രൂപപ്പെടുന്നത് കുറയ്ക്കുകയും, കേട് ഇല്ലാതാക്കുകയും, രോഗപ്രതിരോധ പ്രതികരണം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു. പല്ലുകള് വൃത്തിയാക്കാനും, വായ്നാറ്റം തടയാനും, ദോഷകരമായ ബാക്ടീരിയകളുടെ രൂപീകരണം പരിമിതപ്പെടുത്താനും സഹായിക്കുന്ന ആന്റി ബാക്ടീരിയല് രാസവസ്തുക്കള് വേപ്പില് അടങ്ങിയിട്ടുണ്ട്.
സുഗന്ധവ്യഞ്ജനങ്ങള് ഉപയോഗിക്കുക
പാചകത്തില് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള് ഫലപ്രദമായ ദന്ത ശുചിത്വത്തിനും ഉപയോഗപ്രദമാണ്. പല്ല് വൃത്തിയാക്കുന്നതിന് ആയുര്വേദം എല്ലായ്പ്പോഴും പ്രത്യേക സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം നിര്ദ്ദേശിക്കാറുണ്ട്. ഗ്രാമ്പൂ, കറുവപ്പട്ട, ഏലം തുടങ്ങിയ ചേരുവകള്ക്ക് ആന്റിമൈക്രോബയല് ഗുണങ്ങളുണ്ട്. ഈ സുഗന്ധവ്യഞ്ജനങ്ങള് പല്ലിലെ പ്ലാക്ക് ഇല്ലാതാക്കാനും, കേടുകള് ഇല്ലാതാക്കാനും, ദോഷകരമായ അണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു. ഈ പൊടിച്ച സുഗന്ധവ്യഞ്ജനങ്ങള് വെള്ളത്തില് ഒരു ചെറിയ അളവില് കലര്ത്തി പേസ്റ്റ് ഉണ്ടാക്കുക, തുടര്ന്ന് പല്ലിലും മോണയിലും മൃദുവായി തേയ്ക്കുക.
ഓയില് പുള്ളിംഗ്
ഓയില് പുള്ളിംഗ് ഒരു പഴയ ആയുര്വേദ രീതിയാണ്. വിഷവസ്തുക്കളെയും സൂക്ഷ്മാണുക്കളെയും ഇല്ലാതാക്കാന് ആളുകള് വായില് എണ്ണ ഒഴിക്കുന്നതാണ് ഈ രീതി. എള്ള് എണ്ണ അല്ലെങ്കില് വെളിച്ചെണ്ണയാണ് ഇതിന് ഉപയോഗിച്ചുവരുന്നത്. 2017 ല് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഓയില് പുള്ളിംഗ് വായില് നിന്ന് ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും, പ്ലാക്ക് കുറയ്ക്കുകയും, കാലക്രമേണ നിങ്ങളുടെ പല്ലുകള് വെളുപ്പിക്കുകയും ചെയ്യും. ഒരു ടേബിള്സ്പൂണ് എണ്ണ 10-15 മിനിറ്റ് വായില് ഒഴിച്ച് തുപ്പുക.
ഹെര്ബല് മൗത്ത് വാഷ്
വായുടെ ആരോഗ്യം നിലനിര്ത്തുന്നതിന് പ്രകൃതിദത്തമായ ഒരു മൗത്ത് വാഷ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ആയുര്വേദത്തിലെ അത്തരമൊരു സംയോജനമാണ് ത്രിഫല. മൂന്ന് ശക്തമായ പഴങ്ങളായ നെല്ലിക്ക, ബിഭിതകി, ഹരിതകി എന്നിവ യഷ്തിമധുവുമായി (ലൈക്കോറൈസ്) സംയോജിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. ത്രിഫലയില് ആന്റി ബാക്ടീരിയല്, ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും, മോണയിലെ വീക്കം കുറയ്ക്കാനും, വായ്നാറ്റത്തെ ശമിപ്പിക്കുന്നു. അതേസമയം യഷ്തിമധു നിങ്ങളുടെ മോണകളെ ആരോഗ്യത്തോടെയും ബാക്ടീരിയ മുക്തമായി നിലനിര്ത്താന് സഹായിക്കുന്നു.
Content Highlights: 5 simple habits everyone should adopt for clean and white teeth