നിങ്ങളുടെ കണ്ണുകൾക്ക് ദോഷം വരുത്തുന്ന ആറ് ദൈനംദിന ശീലങ്ങൾ അറിയാം

പലപ്പോഴും നിങ്ങളറിയാതെ തന്നെ ദൈന്യംദിന ജീവിതത്തിലെ പല പ്രവർത്തിക​ളും നിങ്ങളുടെ കണ്ണുകളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്

കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തിൻ്റെ ജാലകമാണ്. നിങ്ങളുടെ ശരീരത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രതിഫലിക്കുന്നതും കണ്ണിലായിരിക്കും. അത്തരത്തിലുള്ള കണ്ണിനെ പരിപാലിക്കേണ്ടത് അത്യന്തം ആവശ്യമാണ്. പലപ്പോഴും നിങ്ങളറിയാതെ തന്നെ ദൈന്യംദിന ജീവിതത്തിലെ പല പ്രവർത്തിക​ളും നിങ്ങളുടെ കണ്ണുകളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അങ്ങനെയുള്ള ആറ് ദൈനംദിന ശീലങ്ങൾ അറിഞ്ഞിരിക്കാം.

അമിതമായ സ്ക്രീൻ സമയം

മണിക്കൂറുകളോളം ഫോണിലോ ലാപ്‌ടോപ്പിലോ ടിവിയിലോ നോക്കിയിരിക്കുന്നത് കണ്ണുകളുടെ ആയാസം, വരൾച്ച, കാഴ്ച മങ്ങൽ എന്നിവയ്ക്ക് കാരണമാകും. ഇടവേളകളുടെ അഭാവം നിങ്ങളുടെ കണ്ണുകളെ അമിതമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും വലിയ നേത്ര രോ​ഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും

കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മുക

തിരുമ്മുന്നത് കണ്ണിന്റെ അതിലോലമായ കലകൾക്ക് കേടുപാടുകൾ വരുത്തുകയും, അസ്വസ്ഥത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ നിങ്ങളുടെ കൈകളിൽ നിന്ന് കണ്ണുകളിലേക്ക് ബാക്ടീരിയകൾ പകരുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിക്കും.

പുറത്ത് സൺഗ്ലാസുകൾ ധരിക്കാതിരിക്കുക

അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷണം ഒഴിവാക്കുന്നതിന് കണടകൾ സഹായിക്കും. തിമിരം, മാക്യുലർ ഡീജനറേഷൻ, കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

മേക്കപ്പ് ധരിച്ച് ഉറങ്ങുക

കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാത്തത് എണ്ണ ഗ്രന്ഥികൾ അടയുന്നതിന് കാരണമാകുന്നു. ഇത് അസ്വസ്ഥയ്ക്ക് കാരണമാകുന്നു. കൂടാതെ സ്റ്റൈസ്, കൺജങ്ക്റ്റിവിറ്റിസ് പോലുള്ള നേത്ര അണുബാധകൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

കണ്ണിന് പോഷകങ്ങൾ കുറവുള്ള മോശം ഭക്ഷണക്രമം

വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കണ്ണുകൾക്ക് ആവശ്യമാണ്. സംസ്കരിച്ച ഭക്ഷണം കൂടുതലുള്ളതും എന്നാൽ പച്ചക്കറികളും ആരോഗ്യകരമായ കൊഴുപ്പുകളും കുറവുള്ളതുമായ ഭക്ഷണക്രമം കാലക്രമേണ കാഴ്ചയെ ദുർബലപ്പെടുത്തും.

പതിവ് നേത്ര പരിശോധനകൾ അവഗണിക്കുന്നത്

ഗ്ലോക്കോമ പോലുള്ള പല നേത്രരോഗങ്ങളും നിശബ്ദമായി വികസിക്കുന്നു. പതിവ് നേത്ര പരിശോധനകൾ ഒഴിവാക്കുന്നത് കാഴ്ച നഷ്ടപ്പെടുന്നത് തടയുന്ന പ്രാരംഭ ലക്ഷണങ്ങൾ കാണാതിരിക്കുന്നതിന് കാരണമാകുന്നു.

Content Highlights- Know the six daily habits that are damaging your eyes

To advertise here,contact us