വിട്ടുമാറാത്ത പനിയും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നിസാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല. അവയ്ക്ക് പിന്നിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. കോവിഡ് 19 ന് പിന്നാലെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പലരുടെയും ശ്രദ്ധയിൽപ്പെടുന്നത്. ദീർഘകാലമായി തുടരുന്ന പനി നിരന്തരമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാവുന്നു
എന്താണ് ലോങ്ങ് ഫ്ലൂ?
ഇൻഫ്ലുവൻസയ്ക്ക് ശേഷവും പനി ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നതിനെയാണ് ലോങ്ങ്-ഫ്ലൂ എന്ന് വിളിക്കുന്നത്. ആദ്യം അണുബാധ ഉണ്ടായി ഇത് ഭേദമായതിന് ശേഷവും ആഴ്ചകളോ മാസങ്ങളോ പോലും നീണ്ടുനിൽക്കുന്നവയാണ് ലോങ് ഫ്ലൂ. ആവർത്തിച്ചുള്ള ചുമ, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തലകറക്കം, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവ ഈ ലക്ഷണങ്ങളിൽ ഉൾപ്പെടാം. സാധാരണയായി 7-10 ദിവസത്തെ സാധാരണ പനി ആളുകളിൽ നിന്ന് വിട്ട് മാറാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി പനിയുടെ ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയും നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് ലോങ്ങ് ഫ്ലൂ. കോവിഡിൽ കാണപ്പെടുന്ന വിട്ടുമാറാത്ത അസ്വസ്ഥകളുടെ പാറ്റേണുകൾക്ക് സമാനമായിരിക്കും ഇവ.
ലോങ്ങ് ഫ്ലൂവിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഫ്ലൂ വൈറസ് ഇല്ലാതായതിനുശേഷവും, വീക്കം നിലനിൽക്കുകയും ചില സന്ദർഭങ്ങളിൽ ശ്വാസകോശം, നാഡീവ്യൂഹം, ഹൃദയാരോഗ്യം എന്നിവയെ പോലും ഇത് ബാധിക്കുകയും ചെയ്യും. ചില പഠനങ്ങൾ പ്രകാരം ഇൻഫ്ലുവൻസ ന്യുമോണിയ, പോസ്റ്റ്-വൈറൽ സിൻഡ്രോം, ഹൃദയ വീക്കം (മയോകാർഡിറ്റിസ്) തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം. ചില രോഗികൾ വീണ്ടും പഴയ അവസ്ഥയിലാകാൻ മാസങ്ങൾ എടുക്കുന്നതിന്റെ കാരണവും ഇതാവാം.
ലോങ്ങ് ഫ്ലൂവിന്റെ ലക്ഷണങ്ങൾ എങ്ങനെ കണ്ടെത്താം?
പനി പോലുള്ള ലക്ഷണങ്ങൾ 2-3 ആഴ്ചയിൽ കൂടുതൽ നിലനിൽക്കുകയാണെങ്കിൽ, അത് ദീർഘകാല പനിയുടെ ലക്ഷണമാകാം. ചില മുന്നറിയിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്
നീണ്ടുനിൽക്കുന്ന ചുമ അല്ലെങ്കിൽ ശ്വാസതടസ്സംമെമ്മറി പ്രശ്നങ്ങൾതുടർച്ചയായ ക്ഷീണം അല്ലെങ്കിൽ പേശി ബലഹീനതനെഞ്ചുവേദന ഉറക്കക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളും
ഇതിന് പുറമെ രോഗം വഷളാവാതെ ഹൃദയാഘാതം അല്ലെങ്കിൽ ശ്വാസകോശ അണുബാധ പ്രശ്നങ്ങൾ എന്നിവ ഉണ്ടാവാതെയിരിക്കാൻ ഡോക്ടറെ സന്ദർശിക്കുന്നതും ചില പരിശോധനകൾ നടത്തുന്നതും നന്നാകും.
വിശ്രമം, പോഷകസമൃദ്ധമായ ഭക്ഷണക്രമം എന്നിവ രോഗമുക്തിയിൽ നിർണായകമാണ്. ശ്വസന വ്യായാമങ്ങളും നേരിയ ശാരീരിക പ്രവർത്തനങ്ങളും സ്റ്റാമിന പുനർനിർമ്മിക്കാൻ സഹായിക്കും. വീക്കം അല്ലെങ്കിൽ ഉറക്ക അസ്വസ്ഥതകൾ പോലുള്ള പ്രത്യേക സങ്കീർണതകൾക്ക് ഡോക്ടർമാർ ഫിസിയോതെറാപ്പി, മാനസികാരോഗ്യ പിന്തുണ, അല്ലെങ്കിൽ മരുന്നുകൾ എന്നിവ ശുപാർശ ചെയ്തേക്കാം. ഇതുകൂടാതെ വാക്സിനേഷൻ ഒരു പ്രധാന പ്രതിരോധ നടപടിയാണ്. ഇത് കഠിനമായ പനിയുടെ സാധ്യതയും ദീർഘകാല പ്രത്യാഘാതങ്ങളും കുറയ്ക്കുന്നു.
Content Highlights- The fever won't go away…let's just dismiss it, we know the reasons behind it