വൃക്കാരോഗ്യം നിലനിര്ത്താന് പലവിധ ഭക്ഷണങ്ങളും ശീലങ്ങളും നമ്മള് പിന്തുടരാറുണ്ടല്ലേ. എന്നിട്ടും പലരും പ്രായഭേദമന്യേ നേരിടുന്ന ഒരു പ്രശ്നമാണ് വൃക്കയിലെ കല്ലുകള് അഥവാ കിഡ്നി സ്റ്റോൺ. അസഹ്യമായ വേദനയ്ക്കും വൃക്കയുടെ പ്രവര്ത്തനം താളം തെറ്റിക്കാനും ചെയ്യാന് ഈ കല്ലുകള്ക്ക് സാധിക്കും. ലവണങ്ങളുടെയും ധാതുക്കളുടെയും അടിഞ്ഞുകൂടല് മൂലം രൂപം കൊള്ളുന്ന ഈ കല്ലുകള്, ചികിത്സിച്ചില്ലെങ്കില് കൂടുതല് സങ്കീര്ണതകള്ക്ക് വഴിവെച്ചേക്കാം.
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളും ശ്രദ്ധാപൂര്വ്വമായ ഭക്ഷണക്രമങ്ങളും നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തിനും കല്ലുകള് ഇല്ലാതെ അവയെ നിലനിര്ത്താനും സഹായിക്കും. വൃക്കയിൽ കല്ലുകൾ ഉണ്ടാകാതിരിക്കാൻ ഗുരുഗ്രാമിലെ സികെ ബിര്ള ഹോസ്പിറ്റലിലെ നെഫ്രോളജി കണ്സള്ട്ടന്റായ ഡോ മോഹിത് ഖിര്ബത് നിർദേശിച്ച ഈ നുറുങ്ങ് വിദ്യകൾ അറിഞ്ഞിരിക്കൂ.
Content Highlights- Say goodbye to kidney stone. know these tips and tricks