മുഖചര്‍മത്തിലെ സുഷിരങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനാകുമോ? പ്രതിവിധി ഇത്

ചില മുന്‍കരുതലുകളെടുത്താല്‍ ഇത് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

ചര്‍മത്തിലെ സുഷിരങ്ങള്‍ക്കുള്ള പ്രധാന കാരണം ജനിതകമാണ്. അതേസമയം, കൂടുതല്‍ സെബം ഉല്പാദിപ്പിക്കപ്പെടുന്നതും, മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നതും, സൂര്യാഘാതവും ചര്‍മത്തിന് അതിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമെല്ലാം ചര്‍മത്തില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്. ചില മുന്‍കരുതലുകളെടുത്താല്‍ ഇത് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. ഇത് വലുതായി തോന്നുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ചര്‍മത്തിന്റെ ഇലാസ്തികത കുറയുന്നതാണ്. അതിനാല്‍ അത് ടൈറ്റായി നില്‍ക്കാനുള്ള പരിപാലനം ആവശ്യമാണ്.

ദിവസവും രണ്ടുനേരം മുഖചര്‍മം വൃത്തിയാക്കുന്നത് വളരെയധികം നല്ലതാണ്. മൈല്‍ഡ് ആയിട്ടുള്ള ഫേഷ്യല്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഇത് മുഖത്തെ എണ്ണയും മേക്കപ്പും കളയാന്‍ സഹായിക്കും. നിത്യവും സ്‌ക്രബ് ഉപയോഗിക്കുന്നതും മുഖം തുടയ്ക്കാനായി പരുപരുത്ത തുണി ഉപയോഗിക്കുന്നതും ഒഴിവാക്കാം. ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകരുത്, ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകരുത്.

അള്‍ട്രാവയലറ്റ് രശ്മികള്‍ കൊളാജെന്‍ കുറയ്ക്കും. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തും. സുഷിരം വലുതാകും. അതിനാല്‍ സണ്‍സ്‌ക്രീന്‍ നിത്യവും ഉപയോഗിക്കുക. മൂന്നുമണിക്കൂര്‍ ഇടവിട്ട് ഉപയോഗിക്കണം.

നിയാസിനമൈഡ് സുഷിരങ്ങള്‍ ഇല്ലാതാക്കാനുള്ള മികച്ച ഉപാധിയാണ്. ഇത് എണ്ണ ഉല്പാനം കുറയ്ക്കുന്നു. ഇതിന്റെ ഉപയോഗം ചര്‍മത്തിലെ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 4.10 ശതമാനം നിയാസിനമൈഡ് അടങ്ങിയിട്ടുള്ള സിറം ഉപയോഗിക്കുക. മുഖം വൃത്തിയാക്കിയതിന് ശേഷം ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം. മോയ്ചുറൈസറിന് അടിയിലായാണ് ഇത് ഉപയോഗിക്കേണ്ടത്.

റെറ്റിനോയ്ഡും സുഷിരങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ്. ഇത് സ്‌കിന്‍ ടെക്‌സ്ചര്‍ മൃദുവാക്കും. കോളാജെന്‍ ഫോര്‍മേഷന്‍ ത്വരിതപ്പെടുത്തും. ഇത് പതിയെ സുഷിരങ്ങള്‍ ഇല്ലാതാക്കും. ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കാം. പതിയെ ഉപയോഗം വര്‍ധിപ്പിച്ച് കൊണ്ടുവരാം. പിറ്റേന്ന് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മടുക്കരുത്.

പ്രതിവിധികള്‍

നിയസിനമൈഡ് സിറം (4-10%)സാലിസൈലിക് ആസിഡ് (1-2%)ജെന്റില്‍ റെറ്റിനോള്‍ (.01%)ബ്രോഡ് സ്‌പെക്ട്രം എസ്പിഎഫ് 30ക്ലേ മാസ്‌ക്ജെല്‍ മോയ്ചുറൈസര്‍

Content Highlights: How to Minimise Large Pores?

To advertise here,contact us