സ്ട്രോബെറി ചതച്ച് പല്ലില് തേയ്ക്കുന്ന വീഡിയോകളാണ് സോഷ്യല് മീഡിയയില് വൈറല്. ഇതിലൂടെ പല്ലിന് നിറം വര്ധിക്കുമെന്നാണ് പറയുന്നത്. സ്ട്രോബെറിയില് മാലിക് ആസിഡ്(Malic Acid) അടങ്ങിയിട്ടുണ്ട് എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഈ പ്രവണത. കാപ്പി, ചായ, വൈന് എന്നിവ മൂലമുണ്ടാകുന്ന ഉപരിതല കറകള് നീക്കം ചെയ്യാന് സഹായിക്കുന്ന പ്രകൃതിദത്ത ആസ്ട്രിജന്റ് ആണ് ഇത്. ഈ കണ്ടുപിടുത്തം സ്ട്രോബെറിയെ പല്ല് വെളുപ്പിക്കുന്നതിനുള്ള ഒരു ജനപ്രിയ ഹാക്കായി മാറ്റിയിരിക്കുകയാണ് ഇപ്പോള്.
എന്നാല് സ്ട്രോബെറി പല്ലുകളുടെ ചില ഉപരിതല കറകള് നീക്കം ചെയ്യുമെങ്കിലും പല്ലുകളുടെ സ്വാഭാവിക നിറം മാറ്റാന് അവയ്ക്ക് കഴിയില്ലെന്നാണ് പഠനങ്ങല് പറയുന്നത്. 2023ല് പബ്മെഡില് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്, വിപണിയില് ലഭിക്കുന്ന ഉത്പന്നങ്ങല് വച്ചു നോക്കുമ്പോള് സ്ട്രോബറി പല്ലുകളില് തേയ്ക്കുന്നതു മൂലം പല്ലിന്റെ നിറത്തില് വലിയ മാറ്റം സംഭവിക്കുന്നില്ലെന്നാണ് കണ്ടെത്തല്.
2022-ലെ ഗവേഷണത്തില് 100% സാന്ദ്രതയുള്ള സ്ട്രോബെറി സത്ത് 2-4 ദിവസം വരെ പല്ലില് തേച്ചാല് ഫലം കാണിക്കുന്നുവെന്ന് കണ്ടെത്തി. അയോവ സര്വകലാശാലയിലെ ഒരു പഠനംപ്രകാരം സ്ട്രോബെറി പല്ല് വെളുപ്പിക്കുന്നതില് യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് കണ്ടെത്തി. സ്ട്രോബെറി സത്തില് മുക്കിയ പല്ലിനും ചൂടുവളളത്തില് മുക്കിയ പല്ലിനും പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ലെന്ന് കണ്ടെത്തി.
സ്ട്രോബറി പല്ലില് തേയ്ക്കുന്നതു കൊണ്ടുള്ള അപകട സാധ്യതകള്സ്ട്രോബെറി അസിഡിറ്റി ഉള്ളതാണ്. ആസിഡ് പല്ലിന്റെ സംരക്ഷണ പാളിയായ ഇനാമലിനെ മൃദുവാക്കുകയും തേയ്മാനം വരുത്തുകയും ചെയ്യും. ഇനാമല് നേര്ത്തുകഴിഞ്ഞാല് അതിനടിയിലെ മഞ്ഞകലര്ന്ന ഡെന്റിന് കൂടുതല് ദൃശ്യമാകും. ഇത് ദീര്ഘകാലാടിസ്ഥാനത്തില് പല്ലുകളുടെ വെളുത്ത നിറം കുറയാന് കാരണമാകും. അവയില് പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട് ഇത് വായിലെ ബാക്ടീരിയകളെ വര്ധിപ്പിക്കുകയും വേഗത്തില് വൃത്തിയാക്കിയില്ലെങ്കില് പല്ലിന് കേടുവരാനുള്ള സാധ്യതയും വര്ധിക്കുന്നു.
സുരക്ഷിതമായി പല്ലുകള് വെളുപ്പിക്കാനുള്ള മികച്ച വഴികള്കാപ്പി, ചായ, വൈന് തുടങ്ങിയ കറ ഉണ്ടാക്കുന്ന ഭക്ഷണപാനീയങ്ങള് പരിമിതപ്പെടുത്തുക.പതിവായി ബ്രഷിങ്ങും ഫ്ലോസിങ്ങും നിലനിര്ത്തുക.ദന്തഡോക്ടര് അംഗീകരിച്ച വൈറ്റനിങ് ടൂത്ത് പേസ്റ്റോ സ്ട്രിപ്പുകളോ ഉപയോഗിക്കുക.ബ്ലീച്ചിങ് ട്രേകള് അല്ലെങ്കില് ഇന്-ക്ലിനിക് വൈറ്റനിങ് പോലുള്ള പ്രൊഫഷണല് ചികിത്സകള് പരിഗണിക്കുക.
Content Highlights: Strawberries Can Whiten Teeth, But What Does Science Say