കുട്ടികളുടെ ആരോഗ്യത്തെ പറ്റിയുള്ള മാതാപിതാക്കളുടെ ആശങ്കകളില് മുന്നില് നില്ക്കുന്നത് അവര്ക്ക് എന്ത് ഭക്ഷണം നല്കണമെന്നതിലാവും. മികച്ച പ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും കുട്ടികള്ക്ക് നല്കേണ്ട ഭക്ഷണങ്ങളെ പറ്റി നിങ്ങള് ശ്രദ്ധാലുക്കളായിരിക്കാം. എന്നാല് ഏതൊക്കെ ഭക്ഷണങ്ങളാണ് അവരുടെ ശരീരത്തിന് മോശമെന്ന് നിങ്ങള്ക്ക് അറിയുമോ ? പ്രത്യേകിച്ച് ഫാറ്റി ലിവര് പോലെയുള്ള അസുഖങ്ങള് കുട്ടികളില് കൂടി വരുന്ന സാഹചര്യത്തില്. എയിംസ് ഹാര്വേര്ഡ്, സ്റ്റാന്ഫോര്ഡ് എന്നീ സര്വകലാശാലകളില് പരിശീലനം നേടിയ ഗ്യാസ്ട്രോഎന്ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി ഇന്സ്റ്റാഗ്രാമില് പങ്കു വെച്ച വിവരങ്ങള് അനുസരിച്ച് പേസ്ട്രികള്, സോഫറ്റ് ഡ്രിങ്കുകള്, കുക്കികള് തുടങ്ങിയവ ഫാറ്റി ലിവർ ദോഷകരമാണെന്ന് അറിയിച്ചു.
എന്താണ് കുട്ടികളിലെ ഫാറ്റി ലിവര് രോഗം ?
കരളില് അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര് രോഗം. കുട്ടികളില് ഈ അവസ്ഥയുണ്ടാക്കാന് കാരണം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ്. ഡോ. സേഥിയുടെ അഭിപ്രായത്തില് അധിക ഫ്രക്ടോസ് ഉള്പ്പെട്ട ഭക്ഷണം കരിക്കുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് വര്ധിപ്പിക്കുന്നു. ഇത് ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം. കുട്ടികളില് കണ്ടെത്തിയിരിക്കുന്ന നോണ്-ആല്ക്കഹോളിക് ഫാറ്റി ലിവര് ഡിസീസ പേസ്ട്രികള്, സോഫ്റ്റ് ഡ്രിങ്കുകള്, കുക്കികള് തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങള് നിന്നും ഉണ്ടായേക്കാം. പഞ്ചസാരയില് 50 ശതമാനം ഗ്ലൂക്കോസും 50 ശതമാനം ഫ്രക്ടോസും ആണ് അടങ്ങിയിരിക്കുന്നത്. ഗ്ലൂക്കോസ് മുഴുവന് ശരീരത്തിനും ഊര്ജ്ജം നല്കുമ്പോള്, അധിക ഫ്രക്ടോസ് കരളിലെ കൊഴുപ്പായി മാറുന്നു, ഇത് ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം. ചികിത്സിച്ചില്ലെങ്കില്, സിറോസിസ് ഉള്പ്പെടെയുള്ള ഗുരുതരമായ കരള് പ്രശ്നങ്ങളിലേക്ക് ഇത് മാറിയേക്കാം. രോഗം മൂര്ഛിച്ച സന്ദര്ഭങ്ങളില് കരള് മാറ്റിവയ്ക്കല് വരെ ആവശ്യമായി വന്നേക്കാമെന്നും ഡോക്ടര് പറയുന്നു.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്
1.പഞ്ചസാര ചേര്ത്ത ഭക്ഷണങ്ങൾ
സോഡ, മിഠായികള്, മധുരപലഹാരങ്ങള്, മധുരമുള്ള പാനീയങ്ങള് എന്നിവ ഫാറ്റി ലിവറിന് പ്രധാന കാരണക്കാരാണ്
2.ശുദ്ധീകരിച്ച ധാന്യങ്ങള്
വെളുത്ത ബ്രെഡ്, വെളുത്ത അരി, സാധാരണ പാസ്ത എന്നിവയില് ഫൈബർ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വര്ദ്ധനവിന് കാരണമാകും. ഫാറ്റി ലിവറിനെ ഇത് വഷളാക്കും.
3.പൂരിത കൊഴുപ്പുകളും ട്രാന്സ് ഫാറ്റുകളും
വറുത്ത ഭക്ഷണങ്ങള്, ഫാസ്റ്റ് ഫുഡുകള്, സംസ്കരിച്ച ലഘുഭക്ഷണങ്ങള്. ചില ബേക്ക് ചെയ്ത സാധനങ്ങള് എന്നിവയില് കരളിലെ കൊഴുപ്പും വീക്കവും വര്ദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പുകള് അടങ്ങിയിട്ടുണ്ട്.
4.പഞ്ചസാര പാനീയങ്ങള്സോഡ, എനര്ജി ഡ്രിങ്കുകള്, പഴച്ചാറുകള്, മധുരമുള്ള ചായകള് തുടങ്ങിയ പഞ്ചസാര അടങ്ങിയ പാനീയങ്ങള് ഒഴിവാക്കണം
Content Highlights- Fatty liver risk; Foods that should not be given to children