തുടര്‍ച്ചയായ വയറു വേദനയെ പറ്റി നിങ്ങളുടെ കുട്ടി പരാതിപ്പെടാറുണ്ടോ ? ഇതാവാം കാരണം

കഠിനമോ സ്ഥിരമോ ആയി കുട്ടികളില്‍ കാണപ്പെടുകയാണെങ്കിൽ അതിന് പിന്നില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം

കുട്ടികളിലെ വയറുവേദന വളരെ സാധാരണമായ ഒന്നാണ്. ദഹന പ്രശ്‌നം പോലെയുള്ള കാരണങ്ങൾ മൂലം കുട്ടികളില്‍ പലപ്പോഴും വയറു വേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഈ വേദന കഠിനമോ സ്ഥിരമോ ആയി കുട്ടികളില്‍ കാണപ്പെടുകയാണെങ്കിൽ അതിന് പിന്നില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് അനാവശ്യ പരിഭ്രാന്തി ഒഴിവാക്കി കൃത്യമായ വൈദ്യസഹായം നേടാന്‍ മാതാപിതാക്കളെ ഇനി പറയുന്നവ സഹായിച്ചേക്കും.

സ്ഥിരമായതോ കഠിനമായതോ ആയ വയറു വേദന

ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന, ആവർത്തിച്ച് വരുന്ന വയറുവേദനകൾ ശ്രദ്ധിക്കേണ്ട അർഹിക്കുന്നവയാണ്. പലപ്പോഴും ഇവ നിങ്ങളുടെ കുട്ടിയെ ഉറങ്ങാൻ പോലും അനുവദിക്കാതെ ബുദ്ധിമുട്ടിലാക്കിയേക്കാം. വയറിൻ്റെ ഒരു ഭാഗത്ത് മാത്രമാണ് വേദന കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിൽ അത് ഉടനടി വൈദ്യസഹായം ആവശ്യമുള്ള ഏതെങ്കിലും തരത്തിലുള്ള വീക്കമോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി പ്രശ്‌നത്തെ സൂചിപ്പിക്കാം.

എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത് ?

കഠിനമായ വേദനയ്ക്ക് ഒപ്പം കടുത്ത പനി, ആവര്‍ത്തിച്ചുള്ള ഛര്‍ദ്ദി, വയറിളക്കം, മല വിസർജ്യത്തില്‍ രക്തം, വീര്‍ത്ത വയറ്, ശരീരഭാരം കുറയുക എന്നിവ കുട്ടിയിൽ കാണപ്പെടുന്നുണ്ടെങ്കിൽ അടിയന്തിര സഹായം തേടുക. ഈ ലക്ഷണങ്ങള്‍ ആമാശയത്തെയോ കുടലിനെയോ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ അവസ്ഥയ്ക്ക് കാരണമായേക്കാം.

ഇനി ചില സമയങ്ങളിൽ കുട്ടികള്‍ വയറുവേദനയെക്കുറിച്ച് പരാതിപ്പെടുന്നത് തിരിച്ചറിയാന്‍ കഴിയാത്ത ശാരീരിക കാരണങ്ങളൊന്നുമില്ലാതെയാണ്. ഇങ്ങനെയുള്ള അവസ്ഥയിൽ കുട്ടിക്ക് പനിയോ ഛര്‍ദ്ദിയോ ഇല്ലാതെ രാത്രി മുഴുവന്‍ സുഖമായി ഉറങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ശാരീരിക ബുദ്ധിമുട്ട് കൊണ്ട് ഉണ്ടാവുന്ന ഒന്നാവണമെന്നില്ല. ,ഇത് പലപ്പോഴും സമ്മര്‍ദ്ദം, വൈകാരിക ആവശ്യങ്ങള്‍ അല്ലെങ്കില്‍ ഐബിഎസ് പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അപകടകാരിയല്ല. കുട്ടിയെ കൃത്യമായ മനസ്സിലാക്കുകയും മാനസിക പിന്തുണയും നൽകുകയും ചെയ്യുകയാണ് ഈ അവസ്ഥയിൽ മാതാപിതാക്കൾ ചെയ്യേണ്ടത്.

പെട്ടെന്നുള്ളതോ വിട്ടുമാറാത്തതോ ആയ വേദന

പെട്ടെന്ന് ഉണ്ടാകുന്ന കഠിനമായ വേദന അണുബാധകള്‍, അപ്പെന്‍ഡിസൈറ്റിസ്, കോളിസിസ്‌റ്റൈറ്റിസ്, പാന്‍ക്രിയാറ്റിസ്, വന്‍കുടല്‍ പുണ്ണ് അല്ലെങ്കില്‍ വൃക്കയിലെ കല്ലുകള്‍ എന്നിവ മൂലമാകാം. ആഴ്ചകളിലോ മാസങ്ങളിലോ ആവര്‍ത്തിക്കുന്ന വിട്ടുമാറാത്ത വയറുവേദന, ഭക്ഷണ അലര്‍ജികള്‍, റിഫ്‌ലക്‌സ്, സീലിയാക് അല്ലെങ്കില്‍ അള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് രോഗം പോലുള്ള വീക്കം മൂലവുമാകാം.

വിരബാധ

പല കുട്ടികളിലും ആവര്‍ത്തിച്ചുള്ള വയറുവേദന വിരബാധ മൂലമാകാറുണ്ട്. ഈ അവസ്ഥയിൽ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം കുട്ടിക്ക് വിരമരുന്ന് നല്‍കുന്നത് സഹായിച്ചേക്കാം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുട്ടികള്‍ക്ക് വിരഗുളിക നൽകാം.

Content Highlights- Does your child complain of constant stomach pain? This could be the reason

To advertise here,contact us