അങ്ങനെ കഷണ്ടിക്ക് പരിഹാരമാകുന്നു..ഒരിക്കല് മുടി കൊഴിയുകയും പിന്നീട് അത് തിരിച്ചുവളര്ത്തുകയും ചെയ്ത പ്രമുഖരാണ് ഡേവിഡ് ബെക്കാമും സൗരവ് ഗാംഗുലിയും ഹിമേഷ് രേഷ്മിയയും. ഹെയര് ട്രാന്സ്പ്ലാന്റ് ചെയ്താണ് അവര് മുടി വീണ്ടും വളര്ത്തിയതെങ്കില് അതല്ലാതെ കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു എന്ന വാര്ത്ത പാശ്ചാത്യ മാധ്യമങ്ങളില് വൈറലായിക്കൊണ്ടിരിക്കുകയാണ്.
മുടികൊഴിച്ചിലിന്റെ മൂലകാരണത്തെ ലക്ഷ്യം വയ്ക്കുന്ന ചികിത്സയാണ് പിപി405. ഡിഹൈഡ്രോടെസ്റ്റോസ്റ്റിറോണ് എന്ന പേരിലുള്ള ഹോര്മോണ് ഹെയര് ഫോളിക്കിളുകള് ചുരുക്കുന്നതില് വലിയ പങ്കുവഹിക്കുന്നുണ്ട്. സാവധാനത്തില് ഫോളിക്കിളുകള് ദുര്ബലപ്പെടുമ്പോള്, പതിയെ ആ ഫോളിക്കിളുകളില് നിന്ന് പിന്നെ പുതിയ മുടി കിളിര്ക്കില്ല. പിപി405 ചികിത്സ ഈ ഹോര്മോണുകളെ തടയുകയും മുടിയുടെ വേരുകളെ സംരക്ഷിക്കുന്നതിനുള്ള പരിചയായി പ്രവര്ത്തിക്കുകയും ചെയ്യും.
ഇത് ഫോളിക്കിളുകള് ആരോഗ്യത്തോടെ ഇരിക്കാന് സഹായിക്കുന്നു, പുതിയ മുടി കിളിര്ക്കാനും സഹായിക്കും. ഇത് തലയോട്ടിയില് നേരിട്ട് തേച്ചുപിടിപ്പിക്കാം. ഗുളികകള് കഴിക്കുന്നത് മൂലമുണ്ടാകുന്ന പാര്ശ്വഫലങ്ങള് ഈ ചികിത്സയില് അതിനാല് പേടിക്കണ്ട. ഇതുവരെയുള്ള ഹെയര് ട്രീറ്റുമെന്റുകളില് ഏറ്റവും സുരക്ഷിതമായ ചികിത്സയായിരിക്കും ഇതെന്ന് ഡോ.സന്ദീപ് അഗ്നിഹോത്രി പറയുന്നു.
മറ്റ് ചികിത്സകളില് നിന്ന് ഭിന്നമായി വളരെ വേഗത്തിലുള്ള റിസള്ട്ട് ലഭിക്കുമെന്നതാണ് ഈ ചികിത്സയുടെ മറ്റൊരു നേട്ടം. ഹോര്മോണ് പാര്ശ്വഫലങ്ങള് ഉണ്ടാകുന്നില്ല. രണ്ടാംഘട്ട പരീക്ഷണത്തിലാണ് ഈ ചികിത്സ, മൂന്നും നാലും ഘട്ട പരീക്ഷണങ്ങള് പൂര്ത്തിയായാല് മാത്രമേ ഈ ചികിത്സ എത്രത്തോളം ഫലവത്താണെന്ന് സ്ഥിരീകരിക്കാനാവൂ.
Content Highlights: this drug end baldness forever?