കിയാരയുടെ പെര്‍ഫെക്ട് ബിക്കിനി ലുക്കിന്റെ രഹസ്യം ഈ ഡയറ്റാണ്

കിയാരയുടെ ന്യൂട്രീഷണിസ്റ്റ് നിക്കോള്‍ ലിന്‍ഹാരെസ് പറയുന്നു

കിയാരയുടെ പെര്‍ഫെക്ട് ബിക്കിനി ലുക്കിന്റെ രഹസ്യം ഈ ഡയറ്റാണ്
dot image

ബോളിവുഡ് താരം കിയാര അദ്വാനി തന്റെ വരാനിരിക്കുന്ന ചിത്രമായ വാര്‍2 ന്റെ റിലീസിനായിനുള്ള തയ്യാറെടുപ്പിലാണ്. ഈ ചിത്രത്തിലൂടെയാണ് കിയാര അദ്വാനി ആദ്യമായി ബിക്കിനി വേഷത്തില്‍ ഓണ്‍സ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോഴിതാ കിയാരയുടെ ന്യൂട്രിഷനിസ്റ്റ് നിക്കോള്‍ ലിന്‍ഹാരെസ് കിയാര തന്റെ ബിക്കിനി ലുക്കിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്.

പെര്‍ഫെക്ട് ലുക്കിനായി ക്രാഷ് ഡയറ്റോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കുറുക്കുവഴിയിലൂടെയോ തനിക്ക് ബിക്കിനി ലുക്ക് വേണ്ടെന്നും, ആരോഗ്യകരമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ആ ലുക്ക് മതി എന്നായിരുന്നു കിയാര മുന്നോട്ട് വച്ച ആവശ്യമെന്നും നിക്കോള്‍ പിങ്ക് വില്ലയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു.

Also Read:

ഓട്‌സ് മാവ്, വാല്‍നട്ട് മാവ്, പ്രൊട്ടീന്‍ പൗഡര്‍, മേപ്പിള്‍ സിറപ്പ് അല്ലെങ്കില്‍ മോങ്ക് ഫ്രൂട്ട്, വെള്ളം തുടങ്ങിയവ മിക്‌സ് ചെയ്തിട്ടുള്ള പാന്‍കേക്കുകളായിരിന്നു കിയാരയുടെ പ്രഭാതഭക്ഷണം. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ഗ്രില്‍ ചെയ്ത ചിക്കന്‍ അല്ലെങ്കില്‍ ചിക്കന്‍ കറി, ബേബി പൊട്ടറ്റോ, ആസ്പരാഗസ്, അവോക്കാഡോ, പച്ചക്കറി എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. വെള്ളം, മല്ലി, ജീരകപ്പൊടി, വറുത്ത ബംഗാള്‍ പയര്‍ മാവ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു പാനീയവും കിയാരയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിന്നു.

കിയാരയുടെ ഭക്ഷണക്രമം ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്ന, കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന, വൈകാരിക സമ്മര്‍ദ്ദം ലഘൂകരിക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഭക്ഷണത്തിന്റെ അളവ് കുറച്ച് കൂടുതല്‍ പ്രൊട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങളാണ് നല്‍കിയിരുന്നതെന്നും നിക്കോള്‍ അഭിമുഖത്തില്‍ പറഞ്ഞു. കിയാരയുടെ ഭക്ഷണക്രമത്തോടൊപ്പം ഉറങ്ങുന്ന സമയവും പ്രധാനമായിരിന്നുവെന്ന് നിക്കോള്‍ പറയുന്നു.

Content Highlights: How Kiara Advani Got That Stunning Bikini Body For War 2

dot image
To advertise here,contact us
dot image