
കയ്യില് ഒരു കഫ് കെട്ടി വളരെ സിമ്പിളായി ചെയ്യാവുന്ന ഒന്നാണ് ബ്ലഡ് പ്രഷര് പരിശോധനയെന്നാണ് പലരുടെയും വിചാരം. കാര്ഡിയോളജിസ്റ്റായ ഡോ. ദിമിതി യാരനേവ് പറയുന്നതനുസരിച്ച് പരിശോധനയ്ക്കിടയില് സംസാരിക്കുന്നത് പോലും നിങ്ങളുടെ ബ്ലഡ് പ്രഷറിന്റെ റീഡിംഗില് വ്യത്യാസമുണ്ടാക്കിയേക്കാം. ഇന്സ്റ്റഗ്രാമില് പങ്കുവച്ച ഒരു പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
വീട്ടില് ബ്ലഡ് പ്രഷര് പരിശോധിക്കുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം
ബോണസ് ടിപ്പ്
രക്ത സമ്മര്ദ്ദം പരിശോധിക്കുമ്പോള് രോഗികള് ഓര്മിക്കേണ്ട ഒരു ബോണസ് ടിപ്പും ഡോ. യാരനോവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്യായാമത്തിനോ പടികള് കയറിയതിന് ശേഷമോ ഉച്ചത്തില് സംസാരിച്ചതിന് ശേഷമോ ഉടന്തന്നെ ബ്ലഡ് പ്രഷര് നോക്കരുത്. അത് റീഡിങ് ഉയര്ന്നതായി കാണിക്കും.മറിച്ച് ശാന്തനായി ഇരുന്നതിന് ശേഷംവേണം ബ്ലഡ് പ്രഷര് പരിശോധിക്കാന്.
(ഈ ലേഖനം വിവരങ്ങള് പ്രധാനം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Things to keep in mind before checking your BP next time