പഴങ്ങള് ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും ചില അവസരങ്ങളില് അത് പൂര്ണമായും ഒഴിവാക്കേണ്ടതായി വരാറുണ്ട്. ജലദോഷമുള്ളപ്പോള് കട്ടിയുള്ള പദാര്ത്ഥങ്ങളും, എണ്ണമയം ധാരാളമുള്ള ഭക്ഷണങ്ങളും ഒഴിവാക്കണമെന്നത് പൊതുവെ പറയാറുള്ളത്. എന്നാല് ചില പഴങ്ങളും ഇഅതോടൊപ്പം ഒഴിവാക്കേണ്ടതുണ്ട് എന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്. ജലദോഷമുള്ളപ്പോള് ഒഴിവാക്കേണ്ട പഴങ്ങള് ഏതൊക്കെ എന്ന് നോക്കിയാലോ?
പൈനാപ്പിള്
പൈനാപ്പിളില് ധാരാളമായി അടങ്ങിയിരിക്കുന്ന ബ്രൊമലൈന് എന്ന എന്സൈം കഫത്തിന്റെ ഉല്പ്പാദനം ഉയര്ത്താന് കാരണമാകുന്നു. ജലദോഷമുണ്ടാകുമ്പോള് പൈനാപ്പിളിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് ജലദോഷം കുറയാനും സഹായിക്കുന്നു. ജലദോഷമുള്ളപ്പോള് പരമാവധി പൈനാപ്പിളിന്റെ ഉപയോഗം കുറയ്ക്കാന് ഡോക്ടര്മാര് നിര്ദേശിക്കുന്നു.
വാഴപ്പഴം
വാഴപ്പഴത്തെ പൊതുവെ ഔഷധങ്ങളുടെ കലവറ എന്ന ലേബലില് ആണ് അറിയപ്പെടുന്നത്. അതിനാല് എന്ത് അസുഖമുണ്ടായാലും വാഴപ്പഴം ഒഴിവാക്കേണ്ടതില്ല എന്ന ധാരണയും നമുക്കുണ്ട്. പഴം കഴിക്കുമ്പോള് ശരീരത്തില് കഫത്തിന്റെ അളവ് കൂടും എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ചുമയും ജലദോഷവുമുള്ളപ്പോള് വാഴപ്പഴം പരമാവധി ഒഴിവാക്കാനാണ് വിദഗ്ധര് പറയുന്നത്.
മുന്തിരി
ജലോദഷമോ ചുമയോ ഉള്ളപ്പോള് ഉപയോഗിക്കാന് കഴിയുന്ന പഴമല്ല മുന്തിരി എന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്. പോഷകഗുണങ്ങള് ഏറെയുണ്ടെങ്കിലും മുന്തിരിയില് ധാരാളമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ജലദോഷമുള്ള സമയത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
തണ്ണിമത്തന്
തണ്ണിമത്തന് ശരീരത്തിലെ ജലാംശം വര്ധിപ്പിക്കുന്ന പഴമാണ് എന്ന് നമുക്ക് അറിയാം. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല് വേനല്ക്കാലത്തൊക്കെ എല്ലാ വീടുകളിലും തണ്ണിമത്തന് സുലഭമാണ്. എന്നാല് ജലദോഷവും ചുമയും ഉള്ളപ്പോള് പരമാവധി തണ്ണിമത്തന് ഉപയോഗിക്കാതിരിക്കാനാണ് വിദഗ്ധര് പറയുന്നത്. തണ്ണിമത്തനില് ധാരാളം ജലാംശം ഉണ്ടെങ്കിലും ശരീരത്തെ തണുപ്പിക്കാനും ഇതിന് കഴിയും എന്നതാണ് കാരണമായി അവര് പറയുന്നത്. ജലദോഷമോ പനിയോ ഉള്ളപ്പോള് ശരീരത്തിന് തണുപ്പടിച്ചാല് പനിയുണ്ടാകാനും സാധ്യതയുണ്ട്.
മാങ്ങ
മാങ്ങ വളരെ പോഷകങ്ങള് അടങ്ങിയിട്ടുള്ള പഴമാണെന്ന് നമുക്ക് അറിയാം. എന്നാല്, ഇതില് അടങ്ങിയിരിക്കുന്ന പഞ്ചസാര ജലദോഷമുള്ള സമയത്ത് ശരീരത്തിലെത്തുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്. അതിനാല് ജലദോഷവും പനിയുമുള്ളപ്പോള് മാങ്ങ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
Content Highlight; Fruits to Avoid During Cold and Cough for Quicker Recovery