വൃക്ക പണിമുടക്കുന്നുണ്ടോ? കാലിൽ നോക്കി മനസിലാക്കാം

കാലിൽ നോക്കി വൃക്കയുടെ ആരോഗ്യം കണ്ടെത്തുന്നതെങ്ങനെ, നമുക്ക് പരിശോധിക്കാം

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. മനുഷ്യശരീരത്തിലെ അരിപ്പ എന്ന് അറിയപ്പെടുന്ന ഈ അവയവത്തിന്റെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന പ്രധാന ധര്‍മ്മമാണ് വൃക്ക നിര്‍വഹിക്കുന്നത്. രക്തത്തില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും വൃക്കകള്‍ തന്നെ. വൃക്കയുടെ ആരോഗ്യത്തിനുണ്ടാകുന്ന തകരാറുകൾ കാലിൽ നോക്കി മനസിലാക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാലിൽ നോക്കി വൃക്കയുടെ ആരോഗ്യം കണ്ടെത്തുന്നതെങ്ങനെ, നമുക്ക് പരിശോധിക്കാം.

കാലിലെ വീക്കം

കണങ്കാലിന് ചുറ്റുമുള്ള ചെറിയ വീക്കം, അല്ലെങ്കില്‍ നീര് വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈകുന്നേരങ്ങളില്‍ പ്രധാനമായും കാണപ്പെടുന്ന ഈ വീക്കത്തെ പലരും അവഗണിക്കാറാണ് പതിവ്. വേദനയില്ലാത്തതിനാലാണ് ഈ വീക്കം അത്ര കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. വൃക്കയ്ക്ക് എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പോലും ആദ്യമായി അത് മനസിലാക്കി തരാന്‍ ശരീരം കാണിക്കുന്ന അടയാളമാണ് കണങ്കാലിലെ ഈ നീര്.

ശരീരത്തില്‍ അധികം വരുിന്ന ഉപ്പിന്റെ അംശമോ, വെള്ളത്തിന്റെ അംശമോ നീക്കം ചെയ്യുക എന്നതാണ് നമുക്കുള്ള രണ്ട് വൃക്കകളില്‍ ഒന്നിന്റെ ധര്‍മം. ഇതിന് എന്തെങ്കിലും മാറ്റം വരുമ്പോഴാണ് കണങ്കാലുകളില്‍ ഫ്‌ളൂയിഡ് എത്തുന്നതും, വീക്കം അനുഭവപ്പെടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൊറിച്ചില്‍

യാതൊരു പ്രകോപനവുമില്ലാതെ കാലുകളില്‍ വെറുതെ ഉണ്ടാകുന്ന ചൊറിച്ചില്‍ വൃക്കയുടെ ആരോഗ്യക്കുറവിനെ പ്രതിനിധീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രക്തത്തിന്റെ ശുദ്ധീകരണത്തില്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍, അല്ലെങ്കില്‍ വൃക്കകളുടെ തകരാറിന്റെ ആദ്യ ലക്ഷണമായി ഇതിനെ കണക്കാക്കാമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

കാല് വേദന

ഉറക്കത്തില്‍ അല്ലെങ്കില്‍, കിടക്കുമ്പോഴോ, വിശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന കാലില്‍ മസില്‍ വലിഞ്ഞ് പിടിക്കുമ്പോഴുണ്ടാകുന്ന വേദന വൃക്കയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊട്ടാസ്യം പോലുള്ള മിനറലുകളുടെയും, കാത്സ്യത്തിന്റെയും, സോഡിയത്തിന്റെയും സന്തുലിതാവസ്ഥ പേശികള്‍ക്ക് പ്രധാനമാണ്. ഇക്കാര്യങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് പ്രധാനമായും ഉറക്കത്തിലോ വിശ്രമത്തിലിരിക്കുമ്പോഴോ കാലിന് വേദന അനുഭവപ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് കാണിക്കുന്ന ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്തരത്തിലുള്ള പേശിവേദന.

Content Highlight; Leg Warning Signs That May Point to Kidney Damage

To advertise here,contact us