നിത്യവും 7000 ചുവട് നടന്നാല്‍ മരണത്തെ തോല്‍പ്പിക്കാം; നടത്തം അകാല മരണ സാധ്യത 47 ശതമാനം കുറയ്ക്കുമെന്ന് പഠനം

ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇത് സൂചിപ്പിക്കുന്നത്

മികച്ച ആരോഗ്യത്തിന് ഒരു ദിവസം 10,000 സ്റ്റെപ്പ് എങ്കിലും നടക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ ഒരാള്‍ ഒരു ദിവസം 5000 മുതല്‍ 7000 സ്റ്റെപ്പ് എങ്കിലും നടന്നാല്‍ മതിയെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ദിവസം ഏകദേശം 7,000 ചുവടുകള്‍ നടക്കുന്നത് അകാല മരണ സാധ്യത 47 ശതമാനമായി കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മരണങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ 160,000-ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തിയാണ് ഈ പഠനം നടത്തിയത്. ഡിമെന്‍ഷ്യ (38%), വിഷാദം (22%), കാന്‍സര്‍ (6%), ഹൃദയ സംബന്ധമായ അസുഖം (25%), തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയത്.

ഭൂരിപക്ഷം ആളുകളും വ്യായാമം ചെയ്യാന്‍ മടിക്കുന്നവരാണ് അതുകൊണ്ട് തന്നെ ഒരു വ്യക്തി 2000 ചുവടുവയ്ക്കുന്നതുവരെ ആവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

Content Highlights: You don't need to walk 10,000 steps for good health; studies say this

To advertise here,contact us