പ്രമേഹ രോഗികളുടെ ഭക്ഷണക്രമം ഇങ്ങനെ വേണം; ഡയറ്റീഷ്യന്‍ കനിഹ മല്‍ഹോത്ര പറയുന്നു

ഒന്നിലധികം ഇടവിട്ടുള്ള ഭക്ഷണക്രമമാണോ നല്ലത്, അതോ ഒരു നേരം നന്നായി ഭക്ഷണം കഴിക്കുന്നതാണോ?

പ്രമേഹമുള്ളവരെ എപ്പോഴും ആശങ്കയിലാക്കുന്ന കാര്യമാണ് ഭക്ഷണം എപ്പോള്‍ കഴിക്കണം, എങ്ങനെ കഴിക്കണം, എന്തെല്ലാം കഴിക്കാം തുടങ്ങി പലതും. ചിലര്‍ക്ക് പലതും കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിക്കാന്‍ സാധിക്കാറില്ല. ചില ആളുകളുടെ വിചാരം മരുന്ന് കഴിക്കുന്നുണ്ടല്ലോ ഇനി എന്ത് ഭക്ഷണം കഴിച്ചാലും കുഴപ്പമില്ല എന്നൊക്കെയാണ്. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ടില്‍ ഡയറ്റീഷ്യന്‍ കനിഹ മല്‍ഹോത്ര പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.

എത്ര തവണ ഭക്ഷണം കഴിക്കണം? ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതാണോ ഗുണകരം

ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. പക്ഷേ ഇത് ശരിയാണോ? ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഊര്‍ജ്ജക്കുറവും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്നാണ് പ്രമേഹ ഡയറ്റീഷ്യനായ കനിഹ മല്‍ഹോത്ര പറയുന്നത്.

  • ഇടവിട്ടുള്ള ഉപവാസവും പ്രമേഹവും
  • ദിവസവും രണ്ട് നേരം നന്നായി ഭക്ഷണം കഴിച്ചാല്‍ മതിയാകും. ടൈപ്പ് 2 പ്രമേഹം ഉളള ചിലര്‍ക്ക് ഒരു വലിയ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം തുടങ്ങിയ രണ്ട് പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തും.
  • സമയനിയന്ത്രണമായി ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമതയെ സഹായിച്ചേക്കാം. പക്ഷേ പ്രമേഹ രോഗികള്‍ ഇത് ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യേണ്ടതാണ്. പ്രത്യേകിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്നവരാണെങ്കില്‍.
  • രാവിലെ നേരത്തെ ഭക്ഷണം കഴിക്കാന്‍ ശീലിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
  • നിങ്ങളുടെ ഭക്ഷണക്രമം കഴിക്കുന്ന മരുന്നുകള്‍, അതിന്റെ ഷെഡ്യൂള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ എല്ലാം ആശ്രയിച്ചാണിരിക്കുന്നത്.
  • കാര്‍ബോ ഹൈഡ്രേറ്റുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉപയോഗിച്ച് ഭക്ഷണം ക്രമീകരിക്കാവുന്നതാണ്.
  • പച്ചക്കറികളോ പ്രോട്ടീനോ ഉള്‍പ്പെടുത്തിക്കൊണ്ട് ഭക്ഷണം ആരംഭിക്കാവുന്നതാണ്. വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കുക.
  • ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും.

( ഡയറ്റിനെ സംബന്ധിച്ച ഒരു പ്ലാന്‍ തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു ഡയറ്റീഷ്യനെ കണ്ട് തീര്‍ച്ചയായും അഭിപ്രായം തേടേണ്ടതാണ്.)

Content Highlights :What should be the diet of diabetic patients - says dietician Kaniha Malhotra

To advertise here,contact us